Breaking News

*ഒരുമിക്കാൻ കഴിഞ്ഞില്ലെങ്കിലും… ഒടുവിൽ ഒരേ മണ്ണിൽ.*

കുമ്പള :കുമ്പളയിലെ  ജയാനന്ദയുടെവീട്ടിൽവിവാഹസന്തോഷത്തിന്റെഒരുക്കങ്ങളായിരുന്നു. നാല് മാസം മുമ്പ്നടന്നവിവാഹനിശ്ചയത്തിന് പിന്നാലെ മഴക്കാലം കഴിഞ്ഞാൽ വിവാഹംനടത്താമെന്നായിരുന്നുഇരുവീട്ടുകാരുടെയും തീരുമാനം. സ്വപ്നങ്ങളുംപ്രതീക്ഷകളുംനിറഞ്ഞദിവസങ്ങൾക്കിടയിൽകല്യാണപ്പണികളും ആരംഭിച്ചിരുന്നു. എന്നാൽ,ആസന്തോഷങ്ങൾക്ക് മേൽ അപ്രതീക്ഷിതമായി ദുരന്തമെത്തി.

തിരുനെൽവേലി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണി ഒരു മാസം മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ദിവസങ്ങളോളംആശുപത്രിയിൽചികിത്സയിലായിരുന്ന അദ്ദേഹം പത്ത് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങി. ജീവിതസഖിയായി കാത്തിരുന്ന ആളെ അവസാനമായി കാണാൻ പ്രഫുല്ലയും കുടുംബവും തമിഴ്നാട്ടിലെത്തി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.

അതിനുശേഷം പ്രഫുല്ല പഴയതുപോലെ ആയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ദുഃഖം മനസ്സിൽ നിറഞ്ഞ അവൾ ഏറെ മൗനിയായിത്തീർന്നു.

ഞായറാഴ്ച വൈകുന്നേരമാണ് കിദൂർകുണ്ടങ്കേരടുക്കയിലെ വീട്ടിൽ പ്രഫുല്ലയെ ജീവനൊടുക്കിയ നിലയിൽകണ്ടെത്തിയത്. സമീപത്ത് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ അവസാനമായിഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. “എന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്കരിക്കണം.”

ആ വാക്കുകൾ രണ്ട് കുടുംബങ്ങളുടെയും ഹൃദയം തകർത്തു. എന്നാൽ, മകളുടെ അവസാന ആഗ്രഹം സഫലമാക്കാൻ പ്രഫുല്ലയുടെ കുടുംബവും മണിയുടെ വീട്ടുകാരും ഒരുമിച്ച് തീരുമാനിച്ചു.

തിങ്കളാഴ്ച കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടംനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രഫുല്ലയുടെ മൃതദേഹം ആംബുലൻസിൽതമിഴ്നാട്ടിലെ വള്ളിയൂരിലെ മണിയുടെ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് ജയാനന്ദും സഹോദരൻ പ്രമോദുംബന്ധുക്കളും അവസാന യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. ആചാരപരമായ ചടങ്ങുകളോടെ മണിയുടെകുഴിമാടത്തിനരികിൽപ്രഫുല്ലയെയും സംസ്കരിച്ചു. ജീവിതത്തിൽ ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും ഒടുവിൽ ഒരേ മണ്ണിൽ അവർക്ക് വിശ്രമം ലഭിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവരുടെ കണ്ണുകൾനിറഞ്ഞു .
രണ്ട്കുടുംബങ്ങളുടെയും സ്വപ്നങ്ങൾക്കൊപ്പം ഒരു ഗ്രാമത്തിൻ്റെമനസ്സും നിശബ്ദമായി കഴിഞ്ഞ ദിവസം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments