*ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടി, ആഴത്തിൽ പരിശോധിക്കും, വേണ്ട തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും- എം.വി ഗോവിന്ദൻ*
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംസ്ഥാനത്തുടനീളം ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വോട്ട് ചോർച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷവും തിരുത്തൽ നടപടികൾ കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുമ്പോൾ, ഇത്തവണത്തെ ഫലം വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടിയും സർക്കാരും സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇതിലൂടെ ശക്തിയോടെ തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഏതെങ്കിലും ഒരു മേഖലയിൽ മാത്രമല്ല, പൊതുവെ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. പരാജയത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്ത് സംഭവിച്ചു എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധനയ്ക്ക് ശേഷം മാത്രമേ പരാജയത്തിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാൻ സാധിക്കൂ.
ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലുണ്ടായ വോട്ടുകളുടെ ഏകീകരണമാണോ ഈ പരാജയത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അതും പരിശോധനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയത്തെക്കുറിച്ച് പഠിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടിയേയും മുന്നണിയെയും ശരിയായ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
കേരള ചരിത്രത്തിൽ മുൻപും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും, കണ്ണൂരിലെ പാർട്ടിയുടെ ശക്തമായ കോട്ടകൾ പോലും തകർന്നടിയുന്ന സാഹചര്യമാണ് ഇത്തവണ ഉണ്ടായത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments