Breaking News

ബിജെപിയുടെ മൂന്നു സീറ്റിലെ വിജയം: മുന്നണികളുടെ ജാഗ്രതക്കുറവ് - എസ്ഡിപിഐ

തിരുവനന്തപുരം : കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റിൽ വിജയിക്കാനിടയാക്കിയത് മുന്നണികളുടെ ജാഗ്രത കുറവ് മൂലമാണെന്ന്  എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മതേതര ശക്തികളുടെ ദീര്‍ഘ വീക്ഷണമില്ലായ്മയും ജാഗ്രതക്കുറവുമാണ് ഫാഷിസ്റ്റ് ശക്തികളുടെ വിജയം സാധ്യമാക്കിയത്. ചില സാമുദായിക സംഘടനകളുടെ അവിവേകവും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള സമരസപ്പെടലും ഫാഷിസ്റ്റുകള്‍ക്കനുകൂലമായി വന്നിട്ടുണ്ട്. യുഡിഎഫ് നല്‍കിയ വാഗ്ദാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മുഖവിലയ്ക്കെടുത്തു എന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ മൂവായിരം രൂപ, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചു. ഇത്തരം വാഗ്ദാനങ്ങളെ ജനങ്ങള്‍ പിന്തുണച്ചതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമായത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടോയെന്നത് വിശദമായ പഠന വിധേയമാക്കണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഐ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീക്ക്, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments