*അന്തര്‍ധാര നാടകം കേരളം കൃത്യമായി തിരിച്ചറിഞ്ഞു ;**സന്ദീപ് വാര്യര്‍*
നിലേശ്വരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ.ഡി റെയ്ഡില്‍ പ്രതികരിച്ച് തൃക്കരിപ്പൂർ മണ്ഡലം എംഎല്‍എ സന്ദീപ് വാര്യർ. കേരളത്തിലെ ജനങ്ങള്‍ചോറുണ്ണുന്നവരാണെന്ന് ബിജെപിയും സിപിഎമ്മുംമറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവില്‍ നനഞ്ഞു കുതിർന്നുനില്‍ക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികള്‍ പോലും കൈവിടുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകനായി ബിജെപി സർക്കാർ. കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നില്‍ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബിജെപി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ 'ഡീല്‍' എന്ന് വിളിക്കേണ്ടത്. പിണറായിയുടെ കേന്ദ്രങ്ങളിലും സിപിഎം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവല്‍ നിർത്തി കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളില്‍ വീണ്ടും "വേട്ടയാടല്‍" വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബിജെപി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്. കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകള്‍ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബിജെപിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.
*സന്ദീപ് വാര്യരുടെ*
*ഫേസ്ബുക്ക് പോസ്റ്റ്👇*
കേരളത്തിലെ ജനങ്ങള്‍ ചോറുണ്ണുന്നവരാണെന്ന് ബിജെപിയും സിപിഎമ്മും മറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവില്‍ നനഞ്ഞു കുതിർന്നു നില്‍ക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികള്‍ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകനായി ബിജെപി സർക്കാർ.
കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നില്‍ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബിജെപി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ 'ഡീല്‍' എന്ന് വിളിക്കേണ്ടത്.
പിണറായിയുടെ കേന്ദ്രങ്ങളിലും സിപിഎം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവല്‍ നിർത്തി കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളില്‍ വീണ്ടും "വേട്ടയാടല്‍" വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബിജെപി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്.
കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകള്‍ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബിജെപിയുടെയും അന്തർധാര നാടകം കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments