* പൊന്നാനി കടലില്‍ മത്സ്യത്തൊഴിലാളികള്‍ കപ്പലിനടിയില്‍ കുടുങ്ങി;* *അന്‍പതോളം തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു.*
മലപ്പുറം : മലപ്പുറം ജില്ലയിലെ പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ട് വലിയ അപകടം ഒഴിവായി. താനൂര്‍ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 'എന്‍എസ്എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് നിയന്ത്രണം വിട്ട് കയറിയത്. അപകടം ശ്രദ്ധയില്‍പ്പെട്ട 'അല്‍ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ തന്നെ ഇടപെടുകയും അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments