Breaking News

നീറ്റ് പരീക്ഷക്കായി ഇശൽ ഗ്രാമത്തിലെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദേശീയവേദി വിശ്രമകേന്ദ്രം ഒരുക്കിയത് ചൂട് കാലത്ത് അനുഗ്രഹമായി.

മൊഗ്രാൽ : പ്രതീക്ഷയുടെ തേരിലേറി നീറ്റ് പരീക്ഷ എഴുതാൻ ഇശൽ ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിയ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കൂടെ എത്തിയ രക്ഷിതാക്കൾക്കും മൊഗ്രാൽ ദേശീയവേദി വിശ്രമ കേന്ദ്രം ഒരുക്കിയത്  വേറിട്ട കാഴ്ചയായി. 

രാവിലെ 10മണി മുതൽ പരീക്ഷയ്ക്കായി ജിവിഎച്ച്എസ്എസ് മൊഗ്രാലിൽ എത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് സ്കൂളിന് തൊട്ടുമുന്നിലായി വിശ്രമ കേന്ദ്രമൊരുക്കിയും,  ശീതള പാനീയവും, മോരും വിതരണം ചെയ്ത് ദേശീയ വേദി മാതൃകയായത്.

 പല കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളും കൂടെ പോകുന്ന രക്ഷിതാക്കളും പൊരിവെയിലത്ത് കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൊഗ്രാൽ ദേശീയവേദി ഇത്തരത്തിലുള്ള പുതിയ ആശയവുമായി മുന്നോട്ടുവന്നത്. കഴിഞ്ഞവർഷവും സമാനമായി ഇത്തരം വിശ്രമ കേന്ദ്രം ഒരുക്കിയിരുന്നു.

അസഹനീയമായ ചൂടിൽ നിന്നും രക്ഷനേടാനായി വിശ്രമകേന്ദ്രം ഒരുക്കി ഹൃദ്യമായ സ്വീകരണം നൽകിയ ദേശീയവേദിയുടെ നടപടി ഏറെ അനുഗ്രഹമായതായി രക്ഷിതാക്കൾ പറഞ്ഞു. വിശ്രമകേന്ദ്രം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ,ടി എം ശുഹൈബ്,എം മാഹിൻ മാസ്റ്റർ,ഹമീദ് പെർവാഡ്,ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ  എന്നിവർ ആശംസകൾ നേർന്നു.

 ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധിഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാർട്ട്,ജോയിൻ സെക്രട്ടറിമാരായ ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എംജിഎ റഹ്മാൻ,ടികെ അൻവർ,എം എ മൂസ,എം എസ് മുഹമ്മദ് കുഞ്ഞി,കെ മുഹമ്മദ് കുഞ്ഞി നാങ്കി,എച്ച് എം കരീം,അഷ്റഫ് പെർവാഡ്,അബ്ദുള്ള മൈമൂൻ നഗർ, എം എച്ച് അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:നീറ്റ് പരീക്ഷയ്ക്ക് ഇശൽ ഗ്രാമത്തിലെത്തിയ  വിദ്യാർത്ഥികൾക്കും,രക്ഷിതാക്കൾക്കും മൊഗ്രാൽ ദേശീയവേദി ഒരു ക്കിയ വിശ്രമ കേന്ദ്രം.

.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments