Breaking News

*തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ; പേവിഷബാധയെന്ന് സംശയം*

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി മരിച്ചത് പേ വിഷബാധ മൂലമെന്ന് സംശയം. നെയ്യാറ്റിൻകര സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് 108 ആംബുലൻസിൽ വിവരം അറിയിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പൂവച്ചലിൽ 12 പേരെ ആക്രമിച്ച തെരുവ്നായയെ നാട്ടുകാർ തല്ലിക്കൊന്നു. വീരണകാവ്, ചായ്ക്കുളം, പട്ടകുളം വാർഡുകളിലാണ് തെരുവ് നായ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 8 പേരെ കടിച്ച തെരുവ് നായ ഇന്ന് നാല് പേരെ കൂടി കടിച്ചു.

വീരണകാവ് സ്വദേശിനി ഓമന അമ്മ, കൃഷ്ണൻ കുട്ടി, കുട്ടൻ പിള്ള (75), ഗോപാലകൃഷ്ണൻ (61), രാധമ്മ (68), സുകുമാരൻ നായർ (68), 12 വയസുകാരി നക്ഷത്ര എന്നിവർക്കും ചായ്ക്കുളം സ്വദേശികളായ അശ്വതി (40), തുളസിധരൻ നായർ (58), വിക്രമൻ നായർ (65), മോഹനൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments