Breaking News

*ഇ ശ്രീധരൻ നിർദേശിച്ച അതിവേ​ഗ റെയിൽ പദ്ധതി: ചർച്ചകളിലേക്ക് യുഡിഎഫ് സർക്കാർ, സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തൽ*

ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാതയെ ഗൗരവമായെടുത്ത് യുഡിഎഫ് സംസ്ഥാന സർക്കാർ. യുഡിഎഫിലും മന്ത്രിസഭയിലും ഉടൻ ചർച്ച ചെയ്യും. സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തലിലാണ് നീക്കം. ബദൽ റിപ്പോർട്ട് സർക്കാർ തന്നെ കേന്ദ്രത്തിനു നൽകാനാണ് ആലോചന. സർക്കാർ പിന്തുണ വന്നാൽ കേന്ദ്രാനുമതി എളുപ്പമാകുമെന്ന് ഡിഎംആർസി വിലയിരുത്തൽ. ഇടതുസർക്കാരിൻറെ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് കയ്യടി നേടിയ യുഡിഎഫ് സർക്കാർ തുടക്കത്തിൽ ഒരു കാര്യം സമ്മതിക്കുകയാണ് സംസ്ഥാനത്ത് ഒരു അതിവേഗ റെയൽ ഇടനാഴി വേണം. 


65000 കോടിയാണ് സിൽവർലൈനിനായി ചെലവെന്ന് മുൻ സർക്കാർ പറഞ്ഞതെങ്കിൽ ഒരുലക്ഷം കോടി വരെ ചെലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ടെത്തുന്ന പുതിയ പാതയുടെ ആശയം സതീശൻ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയാണ്. നിലവിലെ റെയിൽ പാത വളവ് നിവർത്തിയും, വേഗം കൂട്ടിയും ബദലാകാമെന്ന ന്യായങ്ങൾ ഈ സർക്കാരും തള്ളുന്നു എന്നത് വ്യക്തമാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments