*ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധ കപ്പല്‍ ആക്രമിച്ചതായി ഇറാന്‍*
തെഹ്‌റാന്‍ : ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധക്കപ്പലില്‍ രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഐആര്‍ജിസിയുടെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് ജാസ്‌കിന് സമീപമുള്ള യുഎസ് യുദ്ധ കപ്പലില്‍ രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് ഇന്ന് പ്രോജക്റ്റ് ഫ്രീഡം ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. 15,000 സൈനികര്‍, 100-ലധികം കര, കടല്‍ അധിഷ്ഠിത വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹോര്‍മുസ് ദൗത്യത്തെ പിന്തുണയ്ക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
*ഹോര്‍മുസ് വീണ്ടും കത്തുന്നു; ദക്ഷിണ കൊറിയന്‍ കപ്പലില്‍ സ്‌ഫോടനം*
ഹോര്‍മുസ് കടലിടുക്കില്‍ ദക്ഷിണ കൊറിയന്‍ കപ്പലില്‍ സ്‌ഫോടനം. ഇതേ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ബള്‍ക്ക് കാരിയറിന്റെ എഞ്ചിന്‍ മുറിയില്‍ തീപിടുത്തമുണ്ടായതായും കാരണം അന്വേഷിച്ചുവരികയാണെന്നും ദക്ഷിണ കൊറിയന്‍ ഷിപ്പര്‍ എച്ച്എംഎമ്മിന്റെ വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവും ഉണ്ടായതായി ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന സമയത്ത് കപ്പലില്‍ 18 വിദേശ പൗരന്മാരും ആറ് ദക്ഷിണ കൊറിയക്കാരും ഉള്‍പ്പെടെ 24 ജീവനക്കാരുണ്ടായിരുന്നു. ഹോര്‍മുസില്‍ യുഎസ് സുരക്ഷ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കപ്പലുകള്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ഹോര്‍മുസിലേക്ക് പ്രവേശിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. യുഎസിന്റെ യുദ്ധ കപ്പലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. അബൂദബിയുടെ എണ്ണ കപ്പലും ഹോര്‍മുസില്‍ തടഞ്ഞിരുന്നു
*ഹോര്‍മുസില്‍ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണം; ഇറാനെതിരേ പ്രതിഷേധവുമായി യുഎഇ*
ഹോര്‍മുസില്‍ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെതിരേ പ്രതിഷേധവുമായി യുഎഇ. ഇറാന്‍ നടത്തുന്നത് 'കടല്‍ക്കൊള്ള'യാണെന്നായിരുന്നു യുഎഇയുടെ പ്രതികരണം. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി (ADNOC) ബന്ധപ്പെട്ട ഒരു ടാങ്കര്‍ ഇറാന്‍ ലക്ഷ്യമിട്ടതിനെ പ്രസിഡന്റ് ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് അപലപിച്ചു. 'ഒരു ദേശീയ ടാങ്കറിനെ ലക്ഷ്യമിട്ടുള്ള സമുദ്ര കടല്‍ക്കൊള്ള നടപടികളിലൂടെ ഇറാനിയന്‍ ആക്രമണം തുടരുകയാണ്,' യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ X-ല്‍ പോസ്റ്റ് ചെയ്തു. 'മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇറാനിയന്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അവഗണിക്കാന്‍ കഴിയില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുജൈറയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments