Breaking News

ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സജ്ജമായി

കാസർകോട് : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ചെമ്മനാട് ജമാ-അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബദ്റുൽ മുനീർ ഉദ്ഘാടനം ചെയ്തു.
 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സിംഗിൾ വിൻഡോ (ഏകജാലകം) വഴി തെറ്റുകൂടാതെ അപേക്ഷകൾ സമർപ്പിക്കുന്നതിനാണ് ഹെൽപ് ഡെസ്ക് രൂപീകരിച്ചിട്ടുള്ളത്.
​അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണം നടത്താനും, HSCAP പോർട്ടൽ വഴി കൃത്യമായി അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാനും ഹെൽപ്പ് ഡെസ്കിന്റെ സേവനം ലഭ്യമായിരിക്കും.
​സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്  ബി.എച്ച് അബ്ദുൽ ഖാദർ
 അധ്യക്ഷത വഹിച്ചു. , സ്കൂൾ കൺവീനർ റഫീഖ് സി.എച്ച്,
പ്രിൻസിപ്പൽ
ജിജി തോമസ്,
 ഹെഡ്മാസ്റ്റർ വിജയൻ കെ., പി.ടി.എ വൈസ് പ്രസിഡന്റ് ജലീൽ പാലോത്ത് ,പി.ടിഎ അംഗം പി.എം അബ്ദുല്ല,
സ്കൂൾ അധ്യാപകരായ എ.ബി. അൻവർ, അബ്ദുൽ നസീബ്, റംഷാദ് അബ്ദുള്ള,. മണികണ്ഠൻ കെ , ഉമ്മറുൽ ഫറൂഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments