Breaking News

*ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്*

പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കക്കരമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്നും പെട്ടെന്ന് പുക ഉയർന്നു കത്തുകയായിരുന്നു.

കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും തൊട്ടടുത്ത നെൽവയലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് തീയണച്ചു പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് ഭർത്താവ് ലുലുവിനെ കാറിൽ നിന്ന് പുറത്തെടുക്കാനായത്. ഉടൻതന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments