ലോക നേഴ്സിംഗ് ദിനത്തിൽ നേഴ്സുമാരെ ആദരിച്ചു.
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻറ് വെൽഫെയർ അസോസിയേഷൻ - നെറ്റ് വ, തിരൂർ ഗവൺമെൻറ് ആശുപത്രിയിലെ ജെ.പി.എച്ച്.എൻ നേഴ്സ് കെ പുഷ്പലത, സോളി എന്നിവരെ പൂച്ചെണ്ട് നൽകി ആദരിച്ചു. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ നൽകി റെകോർഡ് നേടിയ വ്യക്തിയാണ് കെ. പുഷ്പലത.
ചടങ്ങിൽ തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, റസിഡൻ്റ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡൻ്റ് സതീദേവികുളങ്ങര, സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, കെ.കെ അബ്ദുൾ റസാഖ് ഹാജി, ഹാജറ വെങ്ങാട്, ഹസീന സലാം, ഷീജ രവീന്ദ്രൻ, കെ. ഹാസിഫ ടീച്ചർ, പാറയിൽ സൗജത്ത്, ഓമന, ഇ.വി കത്തുബുദ്ധീൻ, വി.പി ഗോപാലൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് 14 വയസ് തികഞ്ഞ പെൺകുട്ടികൾക്ക് ഗർഭാശയ ദള കാൻസർ മുൻകരുതൽ വാക്സിൻ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments