Breaking News

​*കുഞ്ചത്തൂരിൽ ബസുകളുടെ നിയമലംഘനം: അപകടം പതിവാകുന്നു : മുസ്ലിം യൂത്ത് ലീഗ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാരെ ബോധവൽക്കരിച്ചു*

മഞ്ചേശ്വരം : കുഞ്ചത്തൂർ ജംഗ്ഷനിൽ തലപ്പാടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസ്സുകൾ ബസ് സ്റ്റാൻഡിൽ കയറ്റാതെ അണ്ടർപാസ്സിന് സമീപം നിർത്തുന്നത് മൂലം അപകടങ്ങൾ പതിവാകുന്നു. ഹൈവേ വികസനം വന്നതോടെ അണ്ടർപാസ്സിന് സമീപം ബസ്സുകൾ അലക്ഷ്യമായി നിർത്തുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

​ഇതുസംബന്ധിച്ച് നിരവധി തവണ പൊതുജനങ്ങളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളെയും പോലീസിനെയും സമീപിച്ചെങ്കിലും ഇതുവരെ ശാശ്വതമായ ഒരു പരിഹാരമുണ്ടായിട്ടില്ല. 

ഈ സാഹചര്യത്തിലാണ് കുഞ്ചത്തൂർ മുസ്ലിം യൂത്ത് ലീഗ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഭാരവാഹികളും രംഗത്തിറങ്ങിയത്. 

നിയമം ലംഘിച്ച് അണ്ടർപാസ്സിന് സമീപം നിർത്തിയ ബസ്സുകൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ബസ്സുകൾ കൃത്യമായി ബസ് സ്റ്റാൻഡിൽ തന്നെ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


​ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അന്നി കുച്ചിക്കാട്, സാമൂഹിക പ്രവർത്തകനും വാർഡ് മെമ്പറുമ്മായ ഇല്യാസ് തുമിനാട് ടൗൺ കമ്മിറ്റി പ്രസിഡന്റ്‌ നൗസിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകി.

​ബസ് ജീവനക്കാർ ഈ നിർദ്ദേശം പാലിക്കാൻ തയ്യാറാകണമെന്നും, വരും ദിവസങ്ങളിലും നിയമലംഘനം തുടർന്നാൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ടൗൺ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

കൂടാതെ, ഈ വിഷയത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും അടിയന്തരമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments