Breaking News

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സംഘാടന സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധം: യങ് ഡെമോക്രാറ്റ്സ്

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ  വിദ്യാർത്ഥികൾ സംഘടിക്കരുത്, മുദ്രാവാക്യം വിളിക്കരുത് തുടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിപ്പിച്ച ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെ ന്ന്  യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ  എംഎം താഹിർ പ്രസ്താവിച്ചു.  സർവ്വകലാശാലകൾ സ്വതന്ത്ര ചിന്തകളുടെയും ജനാധിപത്യ ബോധത്തിന്റെയും  ഇടങ്ങളാണ്. സാമൂഹ്യ തിന്മകൾക്കും സാംസ്കാരിക ഫാഷിസത്തിനുമെതിരായ മനോഭാവം പുതുതലമുറയിൽ  വളർന്നു വരുമെന്ന ഭയമാണ് ഇത്തരം നടപടികൾക്ക് പിന്നിലുള്ളത്. ഉയർന്ന ജനാധിപത്യ ബോധമുള്ള വിദ്യാർത്ഥി യുവജന സംഘടന ഈ ഉത്തരവിനെ അംഗീകരിക്കില്ല. സംഘപരിവാറിന് അനുകൂലമായി കേരളത്തിന്റെ മണ്ണിനെ  പാകപ്പെടുത്തലാണ് ഗവർണറുടെ ഉദ്ദേശമെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments