Breaking News

*ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ*

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ മറുപടി നൽകാനാവാതെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പതറി. 2027-ലെ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ഹിയറിംഗിനിടെയാണ് നാടകീയമായ വാഗ്വാദങ്ങൾ അരങ്ങേറിയത്.

ട്രംപിന്റെ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രകോപനപരമായ പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റ് പ്രതിനിധി സാറാ ജേക്കബ്‌സ് ചോദ്യങ്ങൾ ഉന്നയിച്ചത്.

 *ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ഇസ്റാഈലി കുടിയേറ്റക്കാരൻ പിടിയിൽ*

കിഴക്കൻ ജെറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്റാഈൽ കുടിയേറ്റക്കാരന്റെ ക്രൂരമർദ്ദനം. സിയോൺ പർവത്തിന് സമീപം സെനാക്കിൾ പരിസരത്തുവെച്ച് കഴിഞ്ഞ ഏപ്രിൽ 27നാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്. ജെറുസലേമിലെ പ്രശസ്‌തമായ ഡൊമിനിക്കൻ ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റിയട്ടിലെ ഗവേഷകയാണ് ഇവർ.
വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന കന്യാസ്ത്രീയുടെ പുറകെ പാഞ്ഞടുത്ത ഇസ്റാഈലി പൗരൻ ബലംപ്രയോഗിച്ച് കന്യാസ്ത്രീയെ തള്ളിയിടുകയായിരുന്നു. തുടർന്ന് ക്രൂരമായി ചവിട്ടുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്റാഈലി വനിതകൾ ഇടപെട്ടാണ് ഇവരെ അക്രമിയുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തുന്നത്.
സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കന്യാസ്ത്രീയെ അക്രമി പിന്തുടർന്നെങ്കിലും പിന്നീട് പിൻവാങ്ങി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments