Breaking News

വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ 7 ഇന നിർദ്ദേശങ്ങൾ.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

1.  പാർട്ടി പ്രവർത്തകർ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ നേതാക്കളുടെ കർശന നിയന്ത്രണത്തിൽ മാത്രമായിരിക്കണം. പ്രകടനത്തിന്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, മാർഗം എന്നിവ മുൻകൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണം.

2.  വോട്ടെണ്ണൽ ദിവസമായ ദിവസം വൈകിട്ട് 7.00 മണിക്ക് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദനീയമല്ല. സമയപരിധി കർശനമായി പാലിക്കണം.
പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലെങ്കിൽ മറ്റ് പാർട്ടികളുടെ പ്രവർത്തകരുടെ വീടുകളുടെ സമീപത്തും പടക്കം ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

3.  മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ഉള്ള പ്രവർത്തകരുടെ പങ്കാളിത്തം നേതാക്കൾ കർശനമായി തടയേണ്ടതാണ്.

4.  ബൈക്ക് റാലികൾ അനുവദനീയമല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

5.  മുൻകൂർ അനുമതി ഇല്ലാതെ DJ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാൻ പാടില്ല.
ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധി കവിയാൻ പാടില്ല.

6.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെ ശേഷിക്കുന്ന എല്ലാ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യണം.

7.  മറ്റുപാർട്ടികളുടെ പ്രകടനങ്ങളിൽ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല.
നിയമലംഘനം കണ്ടെത്തുന്ന പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.


എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജില്ലാ പോലീസ് മേധാവി, കാസറഗോഡ്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments