Breaking News

പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ പി.ജനാർദ്ദനൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.

പുല്ലൂർ : നീണ്ട 32 വർഷക്കാലം വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും മികവിന് വേണ്ടി ആത്മസമർപ്പണം നടത്തി തുത്യർഹമായ സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിക്കുന്ന പുല്ലൂർ ഗവൺമെന്റ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ പി.ജനാർദ്ദനൻ മാസ്റ്റർക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്നേഹാദരങ്ങൾ അർപ്പിച്ചുകൊണ്ട് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഉദുമ  എം.എൽ.എ കെ.നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജനാർദ്ദനൻ മാസ്റ്റർക്ക് ഉപഹാരം നൽകി അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  അഡ്വക്കറ്റ് എം.കെ. ബാബുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.വി. മിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ, എ. ഇ. ഒ   കെ.സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ വി. കെ. നളിനി, എ. കൃഷ്ണൻ, സന്തോഷ് കുമാർ, കെ. ബിന്ദു, രേഖ, കവി ദിവാകരൻ വിഷ്ണുമംഗലം, പി. ടി.എ പ്രസിഡണ്ട് പി. ബാലകൃഷ്ണൻ, എസ്. എം. സി ചെയർമാൻ എ. ഷാജി, മദർ പി. ടി.എ പ്രസിഡണ്ട് കെ. നിഷ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി. വി. പ്രഭാകരൻ, മുൻ പി.ടി.എ പ്രസിഡണ്ട് കെ. ബാബു, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ. ശശിധരൻ എന്നിവർ സംസാരിച്ചു. പി. ജനാർദ്ദനൻ  മാസ്റ്റർ മറുപടി പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് പി.വി. ശൈലജ സ്വാഗതവും എസ്. ആർ. ജി. കൺവീനർ ടി. ഇ. ശ്രീജ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി സനൽ പാടിക്കാനം അവതരിപ്പിച്ച പാട്ടും പറച്ചിലും മെന്റലിസവും എന്ന പരിപാടിയും അരങ്ങേറി. സ്നേഹ സദ്യയും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments