*അമ്മയിലെ തര്‍ക്കം ; നടി അൻസിബ ഹസൻ നല്‍കിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി*
കൊച്ചി : തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കും ലക്ഷ്‍മി പ്രിയക്കുമെതിരെ നടി അൻസിബ ഹസൻ നല്‍കിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി.അൻസിബയുടെ പരാതിയില്‍ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.ഇക്കാര്യം നടിയെ അറിയിച്ചിട്ടുമുണ്ട്.കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടർക്കും നടി ലക്ഷ്മി പ്രിയക്കും എതിരെയുള്ള പരാതി അൻസിബ കൈമാറിയത്.രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറഞ്ഞിരുന്നു.തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ച് വരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു.താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments