നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്.
കാസർകോട് : നെല്ലിക്കുന്ന് കടപ്പുറം പാലത്തിന് സമീപം കുറച്ച് മാസങ്ങളായി മാലിന്യങ്ങൾ തള്ളുന്നു.ആരാണെന്നും,ഏത് സമയത്താണ് മാലിന്യങ്ങൾ കൊണ്ടു വന്ന് ഇവിടെ തള്ളുന്നതെന്നും അറിയുന്നില്ല.പരിസരത്ത് ആരുമില്ലാത്ത സമയത്താണ് തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.ഇത് വഴി നടന്നു പോകുന്നവർ മൂക്ക് പൊത്തി പിടിച്ചാണ് നടക്കുന്നത്.കൽമാഡി പുഴയിലെ ദുർഗന്ധവും,അതോടൊപ്പം പാലത്തിന് സമീപം റോഡരികിൽ തള്ളുന്ന മാലിന്യങ്ങളുടെ നാറ്റവും കൊണ്ട് പരിസര വാസികളും,കാൽനട യാത്രകികാരും പൊറുതി മുട്ടിയിരിക്കുകയാണ്.ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് നിയമ നടപടി സ്വീകരിക്കാൻ മേലധികാരികൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പാലത്തിന്റെ കൈവരിയിൽ ഇരുമ്പ് ജാലികൾ കെട്ടിയത് കൊണ്ട് പുഴയിലേക്ക് വലിച്ചെറിയാൻ സാധിക്കാത്തത് കൊണ്ടാകണം റോഡരികിൽ ഉപേക്ഷിച്ച് പോകുന്നത്.ഈ പരിസരത്ത് താമസിക്കുന്നവർ രോഗഭീതിയാൽ ജീവിക്കുന്നു.ജനങ്ങൾ രോഷാകുലരായിരിക്കുകയാണ്.ഞങ്ങൾ ജീവിക്കണോ മരിക്കണോ എന്നാണ് പരിസര വാസികൾ ചോദിക്കുന്നത്.ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments