*സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് സമരം സംഘടിപ്പിച്ചത് മണ്ടത്തരം; കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്കായി മഹിളാ മോർച്ച നടത്തിയ സമരത്തിന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം*
തിരുവനന്തപുരം : കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി സർക്കാർ നടപ്പാക്കിയില്ലെന്നാരോപിച്ച് മഹിളാ മോർച്ച നടത്തിയ സമരത്തിനെതിരെ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ സമരം സംഘടിപ്പിച്ചത് “മണ്ടത്തരമായ തീരുമാനമെന്നാണ്” യോഗത്തിൽ വിലയിരുത്തൽ ഉയർന്നത്. സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാന വിമർശനം. കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.സി. ജോർജ്, പത്മജ വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ സമരനടപടിയെ ചോദ്യം ചെയ്തു. അതേസമയം, വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു. മണ്ഡലങ്ങളിൽ ഇൻചാർജുമാരെ നിയമിക്കാത്തത് തിരിച്ചടിയായെന്നും, കുറഞ്ഞത് 15 സീറ്റുകളെങ്കിലും നേടാനായേനെ എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. 2016നെ അപേക്ഷിച്ച് വോട്ട് ശതമാനം കുറഞ്ഞിട്ടും ബിജെപി കേരളത്തിന്റെ ഔദ്യോഗിക പേജിൽ 16 ശതമാനത്തിലധികം വോട്ട് നേടിയെന്ന തെറ്റായ കണക്ക് പ്രചരിപ്പിച്ചുവെന്നും വിമർശനം ഉണ്ടായി.
നാദാപുരം, വടകര മണ്ഡലങ്ങളിലെ പാർട്ടി ചുമതലയുള്ളവർ വിമത നിലപാട് സ്വീകരിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റുമാർ ആരോപിച്ചു. ഇതിലും “അറിഞ്ഞില്ല” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. നേമത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ലീഡ് നേടിയിരുന്ന രാജീവിന് ഇത്തവണ അത് 4,000 ആയി കുറഞ്ഞതും യോഗത്തിൽ ചർച്ചയായി. ചാത്തന്നൂരും കഴക്കൂട്ടവും വിജയിച്ചതിന് പിന്നിൽ വർഷങ്ങളായുള്ള സ്ഥിരപ്രവർത്തനമാണെന്ന വിലയിരുത്തലും ഉണ്ടായി.
സീറ്റ് വിഭജനത്തിലും പാർട്ടിക്കുള്ളിൽ അതൃപ്തി പ്രകടമായി. ട്വന്റി20യ്ക്ക് സീറ്റുകൾ നൽകിയത് മതിയായ കൂടിയാലോചനയില്ലാതെയാണെന്ന് നേതാക്കൾ വിമർശിച്ചു. കൊടുങ്ങല്ലൂരും തൃപ്പൂണിത്തറയും പോലുള്ള ശക്തമായ മണ്ഡലങ്ങൾ ട്വന്റി20യ്ക്ക് വിട്ടുനൽകിയതിനെതിരെ എം.ടി. രമേശും സി.കെ. പത്മനാഭനും രംഗത്തെത്തി.
ക്രിസ്ത്യൻ ഔട്ട്‌റീച്ച് തന്ത്രം പരാജയപ്പെട്ടുവെന്ന വിമർശനവും ഉയർന്നു. സഭകളെതിരെ ചില നേതാക്കൾ നടത്തിയ പരസ്യ വിമർശനങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് യോഗത്തിലെ വിലയിരുത്തൽ. ഈ വിഷയത്തിൽ പി.സി. ജോർജിനും വിമർശനം നേരിടേണ്ടിവന്നു.
ശോഭാ സുരേന്ദ്രൻ ഒരു മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാതെ മത്സരിച്ചതും ചർച്ചയായി. പാലക്കാട്ടെ ഇത്തവണത്തെ പ്രകടനം ഉപതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാതെ, 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളുമായി വിലയിരുത്തണമെന്ന അഭിപ്രായവും കോർ കമ്മിറ്റിയിൽ ഉയർന്നു
➖➖➖➖➖➖➖➖➖➖
വാർത്തകളും വിനോദവും ഇനി വിരൽ തുമ്പിൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാവൂ
https://chat.whatsapp.com/GH4YFCvjcjpACBJ8Da3ihL
*വാർത്തകൾക്കും പരസ്യങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടുക*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments