Breaking News

ഒളവറ ഗ്രന്ഥാലയം വായനാ വെളിച്ചം-അഞ്ചാമത് കൂടിച്ചേരൽ.

തൃക്കരിപ്പൂർ : കുട്ടികളുടെ അവധിക്കാല വായനാ പരിപോഷണ പദ്ധതിയുടെ ഭാഗമായി വായനക്കുറിപ്പ് അവതരണം, വായനാനുഭവം പങ്കുവെക്കൽ, പുസ്തകവിതരണം, കലാപരിപാടികൾ എന്നിവയിലൂടെ അഞ്ചാമത് കൂടിച്ചേരൽ ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ചു.
         ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ്റെ അധ്യക്ഷതയിൽ റിട്ട. ഹെഡ്മാസ്റ്റർ കാരള കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി.ദാമോദരൻ, കൺവീനർ സജിന.കെ, ഷംസുദ്ദീൻ.എം തുടങ്ങിയവർ സംസാരിച്ചു.
       ആശാ പവിത്രൻ,ഗ്രീഷ്മ.കെ.പി, അമൃത.ഒ.പി,കാരള രാഘവൻ,എം.നാരായണൻ,വി.നാരായണൻ, ഫാത്തിമത്ത് റിസ,സൈറ അഫ്സൽ,ഫിദ ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ 1 : ഒളവറ ഗ്രന്ഥാലയം വായനാ വെളിച്ചം-അഞ്ചാമത് കൂടിച്ചേരൽ റിട്ട.പ്രധാനാധ്യാപകൻ കാരള കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2 : അഞ്ചാമത് സംഗമത്തിൽ പങ്കെടുത്ത കുട്ടികൾ സംഘാടകർക്കൊപ്പം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments