*Cognizant ദേശീയ ഹാക്കത്തോണിൽ GEC ബാർട്ടൺ ഹിൽ ടീം ഫൈനൽ റൗണ്ടിൽ*
തിരുവനന്തപുരം : ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ബാർട്ടൺ ഹിൽയിലെ IT Department ലെ വിദ്യാർത്ഥികളായ ക്രിസ്റ്റിൻ ജിജി, ആഫില ഫാത്തിമ. S, ബ്ലെസ്സി മറിയ ബെന്നി, അപ്സര MV , എന്നിവരടങ്ങിയ Team MINI PROS പ്രമുഖ ഐ.ടി. കമ്പനിയായ Cognizant സംഘടിപ്പിക്കുന്ന Technoverse Hackathon 2026-ന്റെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലുടനീളം 400-ലധികം കോളേജുകളിൽ നിന്നുള്ള ടീമുകളിൽ നിന്നാണ് ഇവർ ഫൈനലിലേക്ക് എത്തിയത്.
മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം മുന്നേറ്റം കൈവരിച്ചത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി FinMadad എന്ന AI അധിഷ്ഠിത ഫിനാൻഷ്യൽ കോ-പൈലറ്റ് ആശയം അവതരിപ്പിക്കുകയും, തുടർന്ന് Agent Builder ചാലഞ്ചിൽ 45 മിനിറ്റിനുള്ളിൽ GenAI അടിസ്ഥാനമാക്കിയ multi-agent workflow (RAG retrieval, intelligent routing, guardrails എന്നിവ ഉൾപ്പെടുത്തി) വിജയകരമായി രൂപകൽപ്പന ചെയ്യുകയും ചെയ്തു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മേയ് 6-ന് പൂനെയിലെ Cognizant ക്യാമ്പസിൽ നടക്കുന്ന 24 മണിക്കൂർ നീളുന്ന MVP ഹാക്കത്തോണിലാണ് ഫൈനൽ മത്സരം നടക്കുക. വിജയികൾക്ക് ₹5 ലക്ഷം രൂപയുടെ സമ്മാനങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments