*രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ ടി.സി. ഇല്ലാതെയും ചേർക്കാം*
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ രണ്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് മുൻപ് പഠിച്ചിരുന്ന സ്ഥാപനങ്ങളിലെ ടി.സി. ഇല്ലാതെയും ചേർക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മുൻവർഷങ്ങളിൽ ഇറക്കിയ ഉത്തരവ് 2026-27 അധ്യയനവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുനൽകുകയായിരുന്നു. എന്നാൽ, ഈ ആനുകൂല്യം അടുത്ത വർഷം മുതൽ നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകേണ്ടത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments