*സർക്കാരിനെ പിന്തുണയ്ക്കാൻ സഖ്യകക്ഷികൾക്ക് അനുമതി നൽകിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാൻ; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിൻ*
ചെന്നൈ : വിജയ്‌യുടെ ടിവികെ സർക്കാരിന് പിന്തുണ നൽകാൻ ഡിഎംകെ സഖ്യകക്ഷികൾക്ക് അനുമതി നൽകിയത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് തടയാനായിരുന്നെന്ന് എം.കെ സ്റ്റാലിൻ. തമിഴ്‌നാട്ടിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം എന്തുവില കൊടുത്തും തടയണമായിരുന്നെന്നും സ്റ്റാലിൻ പറഞ്ഞു. അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവെച്ച് ഡിഎംകെയിൽ ചേർന്ന പ്രവർത്തകർക്കായി സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് സ്റ്റാലിൻ്റെ പരാമർശം.
ഡിഎംകെ പിന്തുണയോടെയാണ് ടിവികെ സർക്കാർ മുന്നോട്ട് പോവുന്നത്. ഈ താൽക്കാലിക സർക്കാരിന് അറുതിവരുത്താൻ അണികൾ പ്രതിജ്ഞയെടുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് വിജയങ്ങളിലും, പരാജയങ്ങളിലും പാർട്ടി പതറില്ല. വിജയിക്കുമ്പോൾ തലക്കനം കാണിക്കാത്തതുപോലെ പരാജയത്തിൽ ഡിഎംകെ തളരുകയുമില്ല. ഭരണം നഷ്‌ടപ്പെട്ടെങ്കിലും ശക്തമായ പ്രതിപക്ഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് തുടരും,' സ്റ്റാലിൻ പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടിലെ വിജയ് യുടെ വിജയത്തെ സിനിമ സുനാമിയെന്നാണ് സ്റ്റാലിൻ മുൻപ് വിശേഷിപ്പിച്ചത്. ടിവികെ സർക്കാരിന് അഞ്ചുവർഷം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് സ്റ്റാലിൻ.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് കോൺഗ്രസ്, വിസികെ, ഐ.യു.എം.എൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.
2021ലെ തെരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയിരുന്ന ഡിഎംകെയ്ക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. പാർട്ടിയുടെ സീറ്റ് നില 59 ആയി കുറഞ്ഞു. കൂടാതെ, 2021ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ ഇത്തവണ പരാജയപ്പെടുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments