_*15 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച യുവാവിനെ 51 വര്‍ഷം കഠിന തടവിനും, 1.90 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.*_
15 വയസ്സ് മാത്രം പ്രായമുള്ള ഒന്നാം സാക്ഷിയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും പ്രതി ഒന്നാം സാക്ഷിയുമായി സ്നേഹബന്ധത്തിലാവുകയും, തുടര്‍ന്ന് ഒന്നാം സാക്ഷിയുടെ വീട്ടില്‍ ആളില്ലാത്ത സമയം 20-09-2018 തിയ്യതിയും അതിനുമുമ്പുള്ള പല ദിവസങ്ങളിലും വീടിന്‍റെ ബെഡ് റൂമില്‍ വെച്ച് അന്തഃപ്രവേശിത ലൈംഗികാതിക്രമം നടത്തുകയും, ഒന്നാം സാക്ഷിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തി ആയത് തിരികെ നല്‍കാതെ വഞ്ചിച്ചും, തെളിവുകള്‍ നശിപ്പി ക്കുകയും ചെയ്ത കാര്യത്തിന് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം കേസിലെ പ്രതി ഷംസാദ് (24), മങ്ങാട്ടയില്‍ വീട്, അരിക്കാഞ്ചിറ, എന്നയാളെ വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവിനും, 1.90 ലക്ഷം രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധിക തടവിനും ശിക്ഷിച്ചു.*
ബഹുമാനപ്പെട്ട തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി ടി.ബി. ഫസീല ആണ് കേസില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.*
* 5 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക കഠിന തടവും*
* POCSO Act പ്രകാരം 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം അധിക കഠിന തടവും*
* 376(3) IPC പ്രകാരം 20 വര്‍ഷം കഠിന തടവും 50000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 6 മാസം അധിക കഠിന തടവും*
* 420 IPC പ്രകാരം 5 വര്‍ഷം കഠിന തടവും 20000/- രൂപ പിഴയടക്കുന്നതിനും, പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക കഠിന തടവും*
* 201 IPC പ്രകാരം 1 വര്‍ഷം കഠിന തടവും* എന്നിങ്ങനെയാണ് ശിക്ഷ.
പ്രതി പിഴയടക്കുന്ന പക്ഷം 190000/- രൂപ Victim ന് നല്‍കാനുത്തരവായി. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ട പരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു
തിരൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായരുന്ന ശ്രീ. സുമേഷ് സുധാകരന്‍, രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസ്സില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ. അബ്ദുല്‍ ബഷീര്‍. പി തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തും, ഇന്‍സ്പെക്ടര്‍ ശ്രീ. ഫര്‍ഷാദ്. ടി.പി പ്രതിക്കെതിരില്‍ ബഹുഃ കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീമതി സീമ NP, ശ്രീ. ഹരീഷ് എന്നിവര്‍ കേസന്വേഷണത്തില്‍ സഹായിച്ചു
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ശ്രീ അശ്വനി കുമാര്‍ ഹാജരായി പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 18 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 20 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments