സ്മാരകശിലകൾചരിത്രത്തിന്റെ* അടിസ്താന സ്തംഭങ്ങൾ. സൗഹൃദ കൂട്ടായി
കൂട്ടായി : എസ് എച്ച് എം യു പി സ്ക്കുളിന്റെ ചുറ്റുമതിലിന്റെ തെക്കുഭാഗത്തെ ഭിത്തിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന
*തീണ്ടാപ്പടി റോഡ്*
എന്ന് കരിങ്കലിൽ കൊത്തിവെച്ച ഫലകം രണ്ടായി പിളർന്ന്
മേൽ ഭാഗം ഒരാഴ്ചയായി താഴേ വീണ് കിടക്കുന്ന സ്ഥിതിയിലാണുള്ളത്.
വിവരം അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ന്യൂമിസ്മാറ്റിക് ആർക്കിയോളജി ഫിലാറ്റിക് സ്വസൈറ്റി (NAPS) പ്രതിനിധികൾ സ്ഥലത്തെത്തിയിരുന്നു. ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ഫലകം തൽസ്ഥാനത്ത് പുന: സ്ഥാപിക്കാമെന്ന്
അവർ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ തീണ്ടലും, അയിത്തവും
നിലനിന്നിരുന്ന കാലത്താണ് ഫലകം സ്ഥാപിച്ചത്.
എന്നാൽ 1930 കളിൽ
ജാതീയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കല്യാണിക്കുട്ടി അമ്മ എന്നിവരുടെ പ്രേര ണപ്രകാരം ഇ.മൊയ്തു മൗലവിയും, കേളപ്പനും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം ചേർന്ന് ഫലകം
പിഴുതെറിഞ്ഞു.
എന്നാൽ സംസ്കാരത്തിന്റെയും, സാമൂഹ്യസംവിധാനത്തിന്റെയും സഞ്ചാരവഴികളെ ഓർമ്മിക്കുന്ന സ്മാരകശിലകൾ പുനസ്ഥാപിക്കപ്പെടണം എന്ന ഇഎം എസ് മന്ത്രിസഭയുടെ താല്പര്യപ്രകാരം 1957 - 58 കാലത്ത്
ശിലാഫലകം പുന:സ്ഥിച്ചു.
പ്രദേശിക ചരിത്രത്തിന് ദേശാന്തരീയമായ പ്രാധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്മാരകശിലകൾ
സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണെന്ന് സൗഹൃദ കൂട്ടായി ബുഖാറയിൽ ചേർന്ന കൗൺസിൽ
അഭിപ്രായപ്പെട്ടു.
ടികെ ആറ്റക്കോയ
അദ്ധ്യക്ഷത വഹിച്ചു.
റഷീദ് മക്കട(NASP) സാംസ്കാരിക പ്രവർത്തകരായ വിപി കുഞ്ഞു താനൂർ, സാലിഹ് മാസ്റ്റർ ഈരാറ്റുപേട്ട, ശഫിഖ് പൊന്നാനി എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments