*ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റില്‍ വൻ സ്ഫോടനം; 18 പേരെ കാണാനില്ല, 54 പേര്‍ക്ക് പരിക്ക്*
ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാൻ്റില്‍ വൻ സ്ഫോടനം. ഞായറാഴ്ച രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ 54 പേർക്ക് പരിക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്.ഇറാന്റെ ആക്രമണത്തെ തുടർന്ന് അടച്ചിട്ട പ്ലാന്റിന്റെ പ്രവർത്തനം പുന:രാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
ഗള്‍ഫിലുണ്ടായ സമീപകാല സംഘർഷങ്ങള്‍ക്ക് പിന്നാലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റിലുണ്ടായ സ്ഫോടനം ഖത്തറിന്റെ ഊർജ്ജ മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. സംഘർഷ സമയത്ത് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയല്‍ സിറ്റിയിലെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കാൻ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പ്ലാന്റിന്റെ പ്രവർത്തനം പുന:രാരംഭിക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടർന്ന് വൻ തീപിടുത്തമുണ്ടാകുകയും ആകാശത്തേക്ക് കനത്ത പുകപടലങ്ങള്‍ ഉയരുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ കുറച്ചുപേർക്ക് മാത്രമാണ് പരിക്കേറ്റത് എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, കുറഞ്ഞത് 54 പേർക്ക് പരിക്കേറ്റതായും സ്ഫോടനം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും 18 പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമായത്. അപകടത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ എത്രയാണെന്നത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments