Breaking News

*രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു*

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നായിരുന്നു വാണിജ്യ എൽപിജി സിലിണ്ടർ വർധിപ്പിച്ചിരുന്നത്. നേരത്തെ വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കിയിരുന്നു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചിരുന്നു.

ഇറാനെതിരായ യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി. ആക്രമണങ്ങളെത്തുടർന്ന്, ത ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാൻ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായത്.ഹോർമുസ് കടലിടുക്കിൽ നിന്നുള്ള വിതരണ തടസ്സത്തെത്തുടർന്ന്, ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില നാല് തവണ വർദ്ധിപ്പിച്ചിരുന്നു. ​

ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയും രണ്ട് തവണയായി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ഇന്ധന വിലയും കേന്ദ്രസർക്കാർ ഘട്ടം ഘട്ടമായി വർധിപ്പിച്ചിരുന്നു. പെട്രോൾ – ഡീസൽ വിൽപ്പന നിയന്ത്രണം കേന്ദ്രം പിൻവലിച്ചെങ്കിലും വിലവർധനവ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നിർദേശങ്ങളൊന്നും വന്നിട്ടില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments