Breaking News

*ജൂണ്‍ 22 ന് ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ്ണ മോതിരം സമ്മാനം*

ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നല്‍കുന്ന 'തായ് മാമൻ ഗോള്‍ഡ് റിങ് സ്‌കീം' യാഥാർത്ഥ്യമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ സർക്കാർ വകയിരുത്തും. പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികള്‍ ഉടൻ ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും റിപ്പോർട്ടുണ്ട്.

മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ 2026 ജൂണ്‍ 22 മുതല്‍ സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പേരറിഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നവജാത ശിശുവിന് അമ്മയുടെ സഹോദരൻ സമ്മാനങ്ങളും അനുഗ്രഹങ്ങളും നല്‍കുന്ന തമിഴ് പാരമ്പര്യ ചടങ്ങായ 'തായ് മാമൻ സീർ' എന്ന ആചാരത്തില്‍ നിന്നാണ് പദ്ധതിക്ക് പ്രചോദനമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ പദ്ധതിയിലൂടെ സർക്കാർ തന്നെ ഒരു അമ്മാവന്റെ പങ്ക് ഏറ്റെടുത്ത്, ജനിക്കുന്ന ഓരോ കുഞ്ഞിനും സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനിക്കുമെന്ന് സർക്കാർ അറിയിച്ചു. തമിഴ് സംസ്കാരത്തെ സംരക്ഷിക്കുന്നതിനൊപ്പം നവജാത ശിശുക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് പിന്തുണയാകുമെന്നും വിലയിരുത്തപ്പെടുന്നു. തമിഴക വെട്രി കഴകത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു 'തായ് മാമൻ ഗോള്‍ഡ് റിങ് സ്‌കീം'.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments