Breaking News

*33മത് എസ്.എസ്.എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്* ന് സീതാംഗോളിയിൽ പ്രൗഡോജ്വലമായ തുടക്കം.

കാസറഗോഡ്/ സീതാംഗോളി  : *33മത് എസ്.എസ്.എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്* ന് സ്വാഗതസംഘം ചെയർമാൻ വൈ എം അബ്ദുറഹ്മാൻ  പതാക ഉയർത്തലോടെ തുടക്കമായി. പരിപാടിയിൽ സയ്യിദ് അബ്ദുൽ കബീർ ജമലുല്ലൈലി, കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ല സെക്രട്ടറി മാരായ  റഫീഖ് സഅദി ദേലംപാടി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, സയ്യിദ് അൽ കരീം അൽഹാദി, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട്  റയീസ് മഊനി, എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ബാദുഷ ഹാദി, പുതിയ കാലത്ത് ജമാലുദ്ദീൻ സഖാഫി മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


 ജൂലൈ 2-ന് "ലോകത്തെ കണ്ട കണ്ണട: എം.എ. ഉസ്താദിൻ്റെ ലോകം" എന്ന വിഷയത്തിൽ സമസ്ത  സെന്റിനറി സെമിനാർ സംഘടിപ്പിക്കും. ജൂലൈ 3-ന് വൈകിട്ട് 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. ജില്ലയിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് "നമ്മൾ നാടായ കഥ" എന്ന ശീർഷകത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ, മാഹിൻ ഹാജി കല്ലട എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര ജെ.എസ്. എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് നൗഫൽ സഖാഫി കളസയുടെ ആത്മിയ സമ്മേളനം നടക്കും ജൂലൈ 04 ന് വൈകിട്ട് 4:00 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രശസ്ത കുടിയേറ്റ പഠനവിദഗ്‌ധൻ പ്രൊഫ. എസ്. ഇരുദയ രാജൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല പ്രമേയ പ്രഭാഷണം നടത്തും. ജൂലൈ 04,05 ദിവസങ്ങളിൽ വിവിധ സാംസ്ക്കാരിക സംഗമങ്ങളിലായി പി എൻ ഗോപികൃഷ്‌ണൻ, പിവി ഷാജികുമാർ, മാധവൻ പുറച്ചേരി, സന്ദീപ് വാര്യർ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ,കെ നീലകണ്ഡൻ എം എൽ എ, രവീന്ദ്രൻ രാവണേശ്വരം, നവാസ് മന്നാൻ,ബാസിം നൂറാനി, ഉണ്ണികൃഷ്ണൻ പുറച്ചേരി, ബശീർ ഒമാനൂർ, സിദ്ധീഖ് ബുഖാരി,മുസ നവാസ്, ശബീർ നൂറാനി, സി.എൻ ജഅഫർ,റമീസ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിക്കും. ജൂലൈ 06 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സുലൈമാൻ കരിവള്ളൂർ, സയ്യിദ് മുനീറുൽ അഹ്‌ദൻ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കണ്ണവം, സിദ്ധീഖ് സഖാഫി ബായാർ, അബ്ദുൽ റഹ്മാൻ അഹ്സനി, മൂസ സഖാഫി കളത്തൂർ, ഡോ. അബൂബക്കർ എന്നിവർ സംബന്ധിക്കും. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തോടെയും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയും നടക്കുന്ന സാഹിത്യോത്സവ് ജില്ലയിലെ ശ്രദ്ധേയമായ സാഹിത്യ-സാംസ്കാരിക സംഗമമായി മാറും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments