*കാസറഗോഡ് ജില്ലയിൽ വ്യാപക പുകയില വേട്ട: മൂന്ന് സ്ഥലങ്ങളിൽ നിന്നായി 3459 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ*
കാസറഗോഡ് : ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും കടത്തും തടയുന്നതിനായി കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളിൽ വൻ പുകയില വേട്ട. വിദ്യാനഗർ, ഹോസ്ദുർഗ് പോലീസ് പരിധികളിൽ നിന്നായി വിൽപനയ്ക്ക് സൂക്ഷിച്ച 3459 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
1. ഉളിയത്തടുക്കയിൽ 2258 പാക്കറ്റുകളുമായി ഒരാൾ പിടിയിൽ
മധൂർ ഗ്രാമത്തിലെ ഉളിയത്തടുക്ക ജങ്ഷന് സമീപം ഡോ. അബ്ദുൾ കലാം ബസ് സ്റ്റോപ്പിനടുത്തുള്ള ആൽമരച്ചുവട്ടിൽ രണ്ട് വലിയ ചാക്കുകളുമായി സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഉളിയത്തടുക്ക സ്വദേശി
ഇബ്രാഹിം യു. എം (49) ആണ് വിദ്യാനഗർ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം 16.45 ഓടെ പോലീസ് ജീപ്പ് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സബ് ഇൻസ്പക്ടർ ഉമേശൻ ഈയും സംഘവും തടഞ്ഞുനിർത്തി ചാക്കുകൾ പരിശോധിച്ചപ്പോഴാണ് 2258 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രതിക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 288/2026 U/s 118(i) KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
2. ചെർക്കളയിൽ 935 പാക്കറ്റുകളുമായി യുവാവ് പിടിയിൽ.
ശനിയാഴ്ച ഉച്ചയ്ക്ക് 14.30 ഓടെ ചെങ്കള ഗ്രാമത്തിലെ ചെർക്കള ടൗൺ ബേവിഞ്ച റോഡരികിൽ നടത്തിയ പരിശോധനയിലാണ് മുളിയാർ സ്വദേശി
അബ്ദുൽ ഹക്കീം (32) പിടിയിലായത്. കറുത്ത പ്ലാസ്റ്റിക് കവറുമായി സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഇയാൾ പോലീസ് വാഹനം കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ വിദ്യാനഗർ സബ് ഇൻസ്പെക്ടർ വിജയൻ മേലത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കവറിനുള്ളിൽ നിന്ന് 935 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
3. അജാനൂരിൽ 266 പാക്കറ്റ് പാൻമസാലയുമായി ഒരാൾ പിടിയിൽ.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് മൂന്നാമത്തെയാൾ പിടിയിലാകുന്നത്. ശനിയാഴ്ച വൈകുന്നേരം 15.30 ഓടെ അജാനൂർ ഗ്രാമത്തിലെ മഡിയൻ കൂലോം ക്ഷേത്ര കമാനത്തിന് സമീപം വെളുത്ത പ്ലാസ്റ്റിക് കവറുമായി നിൽക്കുകയായിരുന്ന മണിക്കാട്ട് സ്വദേശി
അഷറഫ് എം (48) ആണ് ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി, ജി.എ.എസ്.ഐ പ്രദീപൻ കെ.വി, ഡ്രൈവർ സി.പി.ഒ ഹരീഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും കുട്ടികൾക്കും മറ്റും വിൽപന നടത്താൻ കൊണ്ടുവന്ന 266 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
പൊതുജനങ്ങൾക്ക് നിയമവിരുദ്ധമായി വിൽപന നടത്താനായി സൂക്ഷിച്ച നിലയിലായിരുന്നു മൂന്ന് സ്ഥലങ്ങളിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments