*പോലിസില്‍ എസ്എച്ച്ഒ സംവിധാനം ഇനി 64 സ്റ്റേഷനുകളില്‍ മാത്രം; വന്‍ അഴിച്ചുപണിക്ക് ആഭ്യന്തരവകുപ്പ്*
തിരുവനന്തപുരം : സംസ്ഥാനത്ത് 64 പോലിസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപോര്‍ട്ട്. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാന്‍ ശുപാര്‍ശ. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡിജിപിക്ക് റിപോര്‍ട്ട് കൈമാറി. എസ്എച്ച്ഒ സംവിധാനം അവസാനിപ്പിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടുതല്‍ കേസുകളുള്ളതും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സ്റ്റേഷനുകളില്‍ മാത്രം എസ്എച്ച്ഒ സംവിധാനം നിലനിര്‍ത്തും. ബാക്കി സ്റ്റേഷനുകളില്‍ എസ്‌ഐമാര്‍ക്ക് ചാര്‍ജ് നല്‍കും. 212 സര്‍ക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ്പിമാരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം. 484 പോലിസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. നിലവിലെ 484 സ്റ്റേഷനുകളില്‍ 70 ഇടത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടരും. ബാക്കി 414 സ്റ്റേഷനിലും എസ്‌ഐമാരെത്തും. രണ്ട് അല്ലങ്കില്‍ മൂന്ന് സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. അതിന് മുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍. നാല് മുതല്‍ ആറ് സ്റ്റേഷനുകള്‍ വരെ ഒരു ഡിവൈഎസ്പിയുടെ കീഴിലുണ്ടാകും. സമിതിയുടെ റിപോര്‍ട്ട് ഡിജിപി ഉടന്‍ സര്‍ക്കാരിന് കൈമാറും. ഒറ്റ ഘട്ടമായി പുതിയ രീതി നടപ്പാക്കാനാണ് ആലോചന. പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഷന്‍ എസ്എച്ച്ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഡിജിപി നിയമിച്ച സമിതി റിപോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംവിധാനം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. വീണ്ടും പഠനംനടത്തി റിപോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സര്‍ക്കിളില്‍ മൂന്ന് സ്റ്റേഷന്‍ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments