*എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ എസ്ഐമാരുടെ മൊഴി*
ആലപ്പുഴ : നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേ എസ്ഐമാരുടെ മൊഴി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത്കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും എംആര്‍ അജിത്കുമാറിന്റെ മുന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. എഡിജിപി എംആര്‍ അജിത്കുമാറാണ് സംഭവത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. പെന്‍ഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി തിരുത്തുകയായിരുന്നു. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്ന് എഴുതി ചേര്‍ത്തു. ഫോട്ടോഗ്രാഫര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് സഞ്ചരിച്ചത്. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫര്‍ക്ക് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നു എന്നും റിപോര്‍ട്ട് പറയുന്നു. തങ്ങള്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ലെന്നും എസ്ഐമാരുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയത്.എസ്ഐമാരുടെ മൊഴി നിര്‍ണായകമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇത് പരിശോധിക്കാനാണ് തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments