*മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി വാഗ്ദാനവും*
ദില്ലി : തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷ ആക്കാം എന്നാണ് വാഗ്ദാനം. ടിഎംസി നേതാവ് അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി ആക്കാമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വാഗ്ദാനം നൽകി.
ഒന്നര മണിക്കൂറായിരുന്നു രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലള്ള കൂടിക്കാഴ്‌ച നീണ്ടത്. കഴിഞ്ഞ ദിവസം മമത ബാനർജിയും സോണിയാ ഗാന്ധിയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം തൃണമൂൽ എംപി സുശ്മിത ദേവ് രാജ്യസഭയിൽ നിന്ന് രാജിവെച്ചു. ഈ ആഴ്ച രാജിവെക്കുന്ന രണ്ടാമത്തെ എംപിയാണ് സുശ്‌മിത. സുഖേന്ദു ശേഖർ റേ നേരത്തെ രാജിവെച്ചിരുന്നു. രാജ്യസഭയിലെ
രാജിക്ക് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെച്ചെന്നും സുശിത വ്യക്തമാക്കിയിരുന്നു. രാജിക്ക് പിന്നാലെ സുഷ്‌മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments