*രക്ഷിക്കണേ; കപ്പൽ മുങ്ങുന്നു'; കരഞ്ഞ് വിളിച്ച് ഇന്ത്യൻ നാവികർ; വില്ലനായി അമേരിക്ക*
പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്ന മട്ടില്ല. പിന്നോട്ടുമാറാൻ യുഎസും ഇറാനും ഇസ്രായേലും തയ്യാറല്ല എന്നതുതന്നെയാണ് വിഷയം. ഇപ്പോഴിതാ 24 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച ടാങ്കർ ഒമാൻ തീരത്തുവെച്ച് യുഎസ് സേന ആക്രമിക്കുകയും കപ്പലിന് ഗുരുതരതകരാറുകളുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ കപ്പലിലെ ഇന്ത്യൻ നാവികർ രക്ഷയ്ക്കായി ഡിസ്ട്രസ് കോൾ ചെയ്തതിന്റെ ശബ്‌ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
തങ്ങൾ വിളിക്കുന്നത് മരിവെക്സ് ടാങ്കറിൽ നിന്നാണെന്നും കപ്പലിന് തീപിടിച്ചു രക്ഷിക്കണമെന്ന് ഒരു ശബ്ദസന്ദേശത്തിൽ കേൾക്കാം. മറ്റൊരു സന്ദേശത്തിൽ യുഎസ് നേവി ആക്രമിച്ചെന്നും മിസൈൽ കപ്പലിന്റെ എൻജിനിൽ പൊട്ടിത്തെറിയുണ്ടായെന്നും ദ്വാരം വീണെന്നും കേൾക്കാം. കപ്പലിലെ മുഴുവൻ ക്രുവും
ഇന്ത്യക്കാരാണെന്നും രക്ഷിക്കണമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ഇറാനിയൻ തീരത്ത് യുഎസ് തുടർന്നുകൊണ്ടിരിക്കുന്ന ബ്ലോക്കേഡ് അതിർത്തി ലംഘിച്ചതിനാലാണ് കപ്പലിനെ വെടിവച്ചതെന്നും തങ്ങളുടെ ഫൈറ്റർ ജെറ്റാണ് മിസൈലാക്രമണം നടത്തിയതെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെ നിയന്ത്രണമില്ലാതെ ഒഴുകിനടന്ന കപ്പലിനെ പിന്നീട് കണ്ടെത്തുകയായിരുന്നു. കപ്പലിലെ തീയെത്തുടർന്ന് മുഴുവൻ ഇന്ത്യൻ ക്യൂവിനെയും എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments