Breaking News

രാവണീശ്വരം മൃഗാശുപത്രിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എട്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നു.

കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്ത് രാവണീശ്വരം മൃഗാശുപത്രിയിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എട്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് .വി.വി.
 തുളസി ഉദ്ഘാടനം നിർവഹിച്ചു.
 രാവണേശ്വരം: അജാനൂർ ഗ്രാമപഞ്ചായത്തിലെ രാവണേശ്വരത്ത് സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയിൽ കുളമ്പ് രോഗ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി എട്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നടന്നു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി ശാന്തയ്ക്ക് വാക്സിനേഷൻ കിറ്റ് കൈമാറിക്കൊണ്ട്  ഉദ്ഘാടനം നിർവഹിച്ചു. മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോക്ടർ ബി.സാഹിദ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എ. തമ്പാൻ മക്കാ ക്കോട്ട്, നാലാം വാർഡ് മെമ്പർ ദീപ പ്രവീൺ, ചിത്താരി ക്ഷീര സംഘം സെക്രട്ടറി പ്രജീഷ്, മൃഗാശുപത്രി ജീവനക്കാർ, ക്ഷീര കർഷകർ എന്നിവർ സംബന്ധിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി. ശാന്ത സ്വാഗതം പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments