*ഉന്നത വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി*
കാസർകോട് : ജപ്പാനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിനായി വെൽനോക് ജപ്പാൻ സംഘടിപ്പിച്ച *ടോക്കിയോ മെട്രോപൊളിറ്റൻ സർവകലാശാല ഇൻഫർമേഷൻ സെമിനാർ 2026* കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത സെമിനാറിൽ ടോക്കിയോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പി. കെ. ഹാഷിം ഇംഗ്ലീഷ് മീഡിയം ബിരുദ പഠനം, സ്കോളർഷിപ്പ് അവസരങ്ങൾ, വിദ്യാർത്ഥി ജീവിതം, പഠനാനന്തര തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായി അവതരിപ്പിച്ചു.
തുടർന്ന് നടന്ന സംശയനിവാരണ സെഷനിൽ പങ്കെടുത്തവർക്ക് വിവിധ വിഷയങ്ങളിൽ നേരിട്ട് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമൊരുങ്ങി. ചടങ്ങിൽ യെനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹബീബ് റഹ്മാൻ എ. എ.
ഡോ. പി. കെ. ഹാഷിമിന് ഉപഹാരം (മെമെന്റോ) സമർപ്പിച്ചു. അസ്‌ലം മാഷ് സ്വാഗതവും നസീഫ് സി. ആർ. നന്ദിയും പറഞ്ഞു.
ജപ്പാനിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വ്യക്തമായ മാർഗനിർദേശവും പുതിയ പ്രതീക്ഷയും നൽകാൻ സെമിനാറിന് സാധിച്ചതായി സംഘാടകർ അറിയിച്ചു.
ഫോട്ടോ : വെൽനോക് ജപ്പാൻ സംഘടിപ്പിച്ച ടോക്കിയോ മെട്രോപൊളിറ്റൻ സർവകലാശാല ഇൻഫോർമേഷൻ സെമിനാർ 2026 കാസർകോട് ഡയലോഗ് സെൻ്ററിൽ ടോക്കിയോ മെട്രോപൊളിറ്റൻ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ: പി.കെ. ഹാഷിം വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments