*ജന്തര്‍മന്തറില്‍ പ്രതിഷേധം കടുപ്പിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി*
ന്യൂഡല്‍ഹി : വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കും നിരാഹാരസമരം ആരംഭിച്ചു. പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരം. വിദ്യാഭ്യാസ മേഖല തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്നും സോനം വാങ്ചുക്ക് വ്യക്തമാക്കി. കര്‍ഷകരും ഞായറാഴ്ച സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം, ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് സമരത്തിനെത്താന്‍ ശ്രമിച്ച നിരവധി കര്‍ഷകരെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ആരോപിച്ചു. 2026 മേയ് മാസത്തില്‍ സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ ഉണ്ടായ പരാമര്‍ശത്തില്‍ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചതില്‍ പ്രതിഷേധിച്ചാണ് അഭിജീത് ദിപ്‌കെ ഈ ഡിജിറ്റല്‍ കൂട്ടായ്മ രൂപീകരിച്ചത്. 'അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ഈ പ്രസ്ഥാനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം കോടിക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് പുറമെ പരീക്ഷാ നടത്തിപ്പിലെ സുതാര്യത, തൊഴിലില്ലായ്മ പരിഹരിക്കല്‍, ഭരണഘടനാ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.നിലവില്‍ രാജ്യത്തെ ജെന്‍സി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയൊരു പങ്കാളിത്തത്തോടെ സോഷ്യല്‍ മീഡിയക്ക് പുറമെ തെരുവുകളിലും ഈ സമരം വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
*സിജെപിക്ക് പിന്തുണയുമായി സിപിഎം*
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന കോക്രോച്ച് പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി പ്രമുഖ ഇടതുപക്ഷ നേതാക്കളായ എം എ ബേബിയും ബൃന്ദ കാരാട്ടും സമരപ്പന്തലിലെത്തി. വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരേ ശക്തമായ സ്വരത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത്. പ്രതിഷേധം എത്രകാലം നീണ്ടുനിന്നാലും അതിനൊപ്പം സിപിഎം അണിചേരുമെന്നും, വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ചുള്ള കേന്ദ്രത്തിന്റെ കളി അനുവദിക്കില്ലെന്നും സമരവേദിയില്‍ വെച്ച് എം എ ബേബി വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments