മജൽ - കമ്പാർ റൂട്ടിൽ ബസ് സർവീസ് സാധ്യമാകുമോ? മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അടിയന്തര നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.
മൊഗ്രാൽ പുത്തൂർ : കാസർഗോഡ് - ചൗക്കി - മജൽ - കമ്പാർ റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പിന്റെ അടിയന്തര ഇടപെടൽ. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ദീർഘകാലത്തെ യാത്രാദുരിതം പരിഹരിക്കാൻ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമർപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി അടിയന്തര നടപടികൾക്കായി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറിയതിനെ തുടർന്നാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ റൂട്ടിലെ യാത്രാ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് (ഉത്തര മേഖല) ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ്കുമാർ ഔദ്യോഗികമായി നിർദേശം നൽകി. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി കൃത്യമായ തുടർനടപടികൾ സ്വീകരിക്കാനും, അതിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ലഭ്യമാക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ജനങ്ങളുടെ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രിയോടും മോട്ടോർ വാഹന വകുപ്പ് അധികൃതരോടും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് നന്ദി അറിയിച്ചു. ഈ റൂട്ടിൽ പുതിയ ബസുകൾ ഓടിത്തുടങ്ങി യാത്രാക്ലേശം പൂർണ്ണമായി മാറുന്നത് വരെ ശക്തമായ തുടർ ഇടപെടലുകളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments