Breaking News

ഡെങ്കി,മഞ്ഞപ്പിത്തം,ഷിഗെല്ല,പനി ഭീതി ക്കിടയിൽ മൊഗ്രാൽ കടപ്പുറത്ത് മാലിന്യം വലിച്ചെറിയുന്നതിന് കുറവില്ല.രോഗ വ്യാപന ഭീതിയിൽ പ്രദേശവാസികൾ.

കാസർഗോഡ്/ മൊഗ്രാൽ : മാലിന്യങ്ങളാൽ സംസ്ഥാനത്തും, ജില്ലയിലും പകർച്ചവ്യാധി പടരുന്നതിനിടെ മൊഗ്രാൽ കടപ്പുറത്തും, പുഴയോരത്തും വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതായും, കത്തിക്കുന്നതായും പരാതി.മഴക്കാലപൂർവ്വ ശുചീകരണങ്ങൾ പാളി യതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴാണ് ഇത്തരത്തിൽ വീണ്ടും മാലിന്യങ്ങൾ പ്ലാസ്റ്റിക് കൊട്ടകളിലാക്കി തീരത്തും, ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നത്.

 രോഗ വ്യാപനം മുൻകൂട്ടി കണ്ട് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളാണ് ജില്ലാ ഭരണകൂടവും, എൻഫോഴ്സ്മെന്റ് സ്ക്വാഡും എടുത്തുവരുന്നത്. എന്നിട്ടും കടൽത്തീരത്തും, പുഴയോരത്തും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞദിവസം മൊഗ്രാൽ കോട്ടയിൽ മഴവെള്ളം ഒഴുകി പോകുന്ന ഓവുചാലിലേക്ക് സാമൂഹിക വിരുദ്ധർ ചത്ത നായയെ വലിച്ചെറിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നായയെ എടുത്തുമാറ്റി കുഴിച്ചുമൂടുകയായിരുന്നു.

 നെല്ലിക്കുന്ന് ഭയങ്കര കുന്ന് കടപ്പുറത്ത് മഴവെള്ളം ഒഴുകിപ്പോകുന്ന കൽമാടി തോട്ടിൽ മാലിന്യം തള്ളൽ രൂക്ഷമായതോടെ ഏതാനും ദിവസം മുമ്പ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സംഭവസ്ഥലം സന്ദർശിച്ച് കർശന നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പുത്തികെ പഞ്ചായത്ത് പരിധിയിലെ സിദ്ധി വയൽ പെർണയിൽ തോട്ടത്തിലെ വഴിയരികിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ഇടപെടലിലൂടെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് തിരിച്ചെടുപ്പിക്കുകയും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കാസറഗോഡ് ഒരു തീയേറ്ററിലെ മാലിന്യമായിരുന്നു അതെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു.

 ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാതയോരത്ത് വ്യാപകമായി ഇപ്പോഴും മാലിന്യങ്ങൾ വലിച്ചെറിയുന്നുണ്ട്.ഇത് രോഗവ്യാപന ത്തോടൊപ്പം ദേശീയപാതയുടെ മനോഹാരിത കെടുത്തുന്നുമുണ്ട്. ഭക്ഷണാവശിഷ്ടമുള്ള  മാലിന്യങ്ങൾ ചീഞ്ഞളിയുന്നുമുണ്ട്.വിവിധ ഇടങ്ങളിൽ വലിച്ചെറിയുന്ന ഡയപ്പറുകൾ വലിയ ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.ഇത് വലിച്ചെറിയുന്നത് ജലാശയത്തിലേക്കാ കുമ്പോൾ മഞ്ഞപ്പിത്തത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അതികൃതരും  പറയുന്നുണ്ട്.

 മൊഗ്രാൽ കടപ്പുറത്ത് മാലിന്യങ്ങൾ കുന്ന് കൂടി കിടക്കുകയാണ്. വിവിധങ്ങളായ പരിപാടികൾ നടന്നതിന്റെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് കടപ്പുറത്തേക്ക് ചാക്കുകളിലും,പ്ലാസ്റ്റിക് സഞ്ചികളിലുമായി വലിച്ചെറിയുന്നത്.ഇത് രാത്രികാലങ്ങളിൽ കത്തിക്കുകയും ചെയ്യുന്നു.ഇത് പ്രദേശവാസികൾക്കിടയിൽ രോഗ ഭീതി ഉണ്ടാക്കുന്നുമുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ എവിടെയും സിസിടിവി ക്യാമറകളില്ലാത്തത് സാമൂഹിക വിരുദ്ധർക്ക് സഹായകമാകുന്നുമുണ്ട്.

ഫോട്ടോ:മൊഗ്രാൽ കടപ്പുറത്ത് തള്ളിയ  മാലിന്യ കൂമ്പാരം.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments