Breaking News

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

വളവന്നൂർ  : ബാഫഖി യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററും ബെസ്റ്റ് ബൂത്ത് ലെവൽ ഓഫീസർ  ( ബി എൽ ഒ ) അവാർഡ്  ജേതാവും കൂടിയായ എസ് ആർ യൂനുസ് സലീം മാസ്റ്റർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യു കെ സന്ദർശിക്കാൻ കേരളത്തിൽ നിന്ന്  തെരഞ്ഞെടുത്ത അഞ്ചംഗ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ   സ്കൂളിൽ അനുമോദന  ചടങ്ങ് സംഘടിപ്പിച്ചു. കേരളത്തിൻ്റെ  മുഖ്യ തെരഞ്ഞെടുപ്പ്  ഓഫീസർ ഡോ. എ കൗഷിഗൻ ഐ എ എസ്  ഉൾപ്പെടെയുള്ള നാല് ഐ എ എസ് ഓഫീസർമാരോടൊപ്പം അഞ്ചാമനായി കേരള സംഘത്തിൽ സ്ഥാനം പിടിച്ച ബാഫഖി സ്‌കൂളിലെ  സലീം മാഷിന് വേണ്ടി ബി വൈ കെ വി എച്ച് എസ് സ്‌കൂൾ പി  ടി എ സംഘടിപ്പിച്ച  അനുമോദന  ചടങ്ങ് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉദ്‌ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. യൂനുസ് സലീം മാഷിനുള്ള ഉപഹാരവും ദിലീപ് കെ കൈനിക്കര ഐ എ എസ് നൽകി . ബാഫഖി യത്തീംഖാന സെക്രട്ടറി പി ടി കെ കുട്ടി , പി എം ഹുസൈൻ ജിഫ്രി തങ്ങൾ , അടിമാലി മുഹമ്മദ് ഫൈസി , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ പി അബ്ദുൾ അസീസ് , വി എച്ച് എസ് സി പ്രിൻസിപ്പൽ അബ്‌ദുള്ളക്കുട്ടി , സുനീർ വാണിയന്നൂർ , പി മുഹമ്മദ് കുട്ടി, മുസ്‌തഫ മുല്ലപ്പള്ളി , കെ.പി  അബ്ദുൾ നാസർ , കെ ടി ബഹാവുദ്ദീൻ  , എൻ കെ അമീറലി  , ടി. അജിത് കൃഷ്‌ണൻ, എം രൂപേഷ്   എന്നിവർ പ്രസംഗിച്ചു.  2025 ലെ ബെസ്റ്റ് ബി എൽ ഒ അവാർഡ് ഗവർണറിൽ  നിന്ന് സ്വീകരിച്ച സലീം മാസ്റ്റർ  ദേശീയ റഫറി കൂടിയാണ്. ഫോട്ടോ അടിക്കുറിപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യു കെ സന്ദർശിക്കുന്ന അഞ്ചംഗ സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാഫഖി ഹൈസ്കൂൾ അധ്യാപകൻ യൂനുസ് സലീം മാഷിന് സ്‌കൂൾ പി ടി എ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments