Breaking News

*പ്രതിഷേധം ഫലം കണ്ടു, ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും*

ദില്ലി : ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. എസ്ഐആറിൽ പേര് വെട്ടിയതിന് പിന്നാലെ പാസ്പോർട്ട് വെരിഫിക്കേഷൻ നടന്നിരുന്നില്ല. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നതോടെയാണ് തീരുമാനം. സംഭവത്തിൽ പശ്ചിമബംഗാൾ സർക്കാർ മൗനം പാലിക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിൽ പ്രതിഷേധമുയരുകയായിരുന്നു. ഇതോടെ കൊൽക്കത്ത പോലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം. 

മാര്‍ച്ച് 27നാണ് എസ്‌ഐ ആറിന്റെ നടപടിക്കിടെ ആർ രാജഗോപാലിന്റെ പേര് വെട്ടിയവിവരം തെര. കമ്മീഷൻ അധികൃതർ അറിയിച്ചത്. ഇതിന് മുൻപ് ഫെബ്രുവരി 27ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ എസ്ഐആറിൽ പേര് വെട്ടിയ വിവരവും അപ്പീൽ നൽകിയ കാര്യവും പൊലീസിനെ രാജഗോപാൽ അറിയിച്ചു. പാൻകാർഡ് അടക്കം മറ്റ് രേഖകളും സമർപ്പിച്ചു. പേര് എസ്‌ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ലെന്ന് പിന്നീട് പൊലീസ് അറിയിക്കുകയായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments