Breaking News

ലോക പരിസ്ഥിതി ദിനം: മൊഗ്രാൽ എവർഷൈൻ പ്രൈമറി സ്കൂളിൽ ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചു.

മൊഗ്രാൽ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ എവർഷൈൻ പ്രൈമറി സ്കൂളിൽ  പരിസ്ഥിതി സംരക്ഷണ ക്ലാസും  വൃക്ഷത്തെ നടൽ പരിപാടിയും സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും ഹരിത സന്ദേശവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
കാസർഗോഡ് സാഹിത്യവേദി ജോയിന്റ് സെക്രട്ടറി ടി കെ അൻവർ വൃക്ഷത്തൈ നട്ട് ഹരിത സന്ദേശം പകർന്നു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും, വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പുനൽക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
 
എവർഷൈൻ സ്കൂൾ ചെയർമാൻ എ.എം സിദ്ദീഖ് റഹ്‌മാൻ, മൊഗ്രാൽ ദേശീയ വേദി സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ്, പ്രിൻസിപ്പാൾ ഇൻ ചാർജ് സദീദ ടീച്ചർ, ബുഷ്‌റ ടീച്ചർ, സ്വാലിഹത്ത് ടീച്ചർ, അഫ്രാന ടീച്ചർ, ഐഫ ടീച്ചർ, വിദ്യാർത്ഥികൾ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments