*ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസ് കത്തിയ സംഭവം : നിമിഷ നേരം കൊണ്ട് ആളിപ്പടർന്ന് അഗ്നി;യാത്രക്കാർക്ക് രക്ഷകനായത് ഡ്രൈവർ*
ഉരുവച്ചാൽ : ഓടിക്കൊണ്ടിരി ക്കെയാണ് ബസിനകത്തു നിന്നു കരിഞ്ഞ മണം ഡ്രൈവർ ഗഫൂർ ശ്രദ്ധി ക്കുന്നത്. ഉടനെ തന്നെ ബസ് നിർത്തി നോക്കിയപ്പോഴേക്കും ബസ്സിന്റെ പിൻചക്രം കത്താൻ തുടങ്ങിയിരുന്നു.
ഇതോടെ മറ്റൊന്നും നോ ക്കാതെ യാത്രക്കാരെ മുഴു വൻ വിളിച്ചുണർത്തി എല്ലാവരെയും വേഗത്തിൽ പുറത്തിറക്കി. നിമിഷ നേരം കൊണ്ട് ബസ് മുഴുവനായും കുത്തിയമരുമ്പോൾ 42 യാത്രക്കാരും സുരക്ഷിതർ. മാത്രമല്ല ഇവരുടെ രേഖകളടങ്ങിയ ബാഗുകളും റോഡിലേക്ക് വലിച്ചെറിയാൻ കഴിഞ്ഞു.
ആരുടെയും ഉംറ യാത്രയും മുടങ്ങിയില്ല. മുൻകൂട്ടി നിശ്ച യിച്ച വിമാനത്തിൽ തന്നെ ഇവരെല്ലാം യാത്രയായി. ബസ് ഡ്രൈവർ
മാനന്തവാടി അഞ്ചുകുന്നിലെ കുണ്ടാല ഗഫൂറിന്റെ (45)മ നോധൈര്യവും സമയോചി ത ഇടപെടലും 42 ജീവനുകളാണ് രക്ഷിച്ചത്. ബസ് ക ത്തിത്തുടങ്ങിയ സമയം എ ല്ലാവരും നല്ല ഉറക്കത്തിലാ യിരുന്നു. പിന്നെ സ്ത്രീകളട ക്കമുള്ള യാത്രക്കാർ കൂട്ട നി ലവിളിയും ബഹളവുമായി. ബസ് കത്തിക്കൊണ്ടിരിക്കെ തീർത്ഥാടകരുടെ പാസ് പോർട്ട് ഉൾപ്പെടെ ബാഗു കൾ സൂക്ഷിച്ച ഡിക്കി തുറന്ന് എല്ലാ സാധനങ്ങളും എടൂത്ത് റോഡിലേക്കിടാൻ ഗഫൂറിനായി. നിലവിളി കേട്ട് പരിസരവാസികളും ലോക കപ്പ് കളി കണ്ട് പോവുന്നവരും രക്ഷാപ്രവർത്തന ത്തിൽ ഏർപ്പെട്ടു. യാത്രക്കിടെ ഉറക്കമുണർന്ന തീർത്ഥാ ടകർ കാണുന്നത് യാത്ര ചെയ്‌ത ബസ് കത്തുന്നതാണ്. വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട തീർത്ഥാടകർ സംഭവ സ്ഥലത്ത് നിന്ന് ര ണ്ട് മണിക്കൂർ വൈകിയാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments