Breaking News

കസ്തൂരിമാൻ സിനിമാ പ്രദർശനം നടത്തി

കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സർഗാത്മക ജീവിതം ആവിഷ്കരിച്ച കസ്തൂരിമാൻ എന്ന 
 ഡോക്യുമെൻ്ററി സിനിമയുടെ പ്രദർശനം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. കവിയും ദൃശ്യ മാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ രചനയും  സംവിധാനവും നിർവഹിച്ച  കസ്തൂരിമാൻ ദുബൈ അഗേറ്റ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ പ്രമോദ് പുറവങ്കരയാണ് നിർമ്മിച്ചത്. സിനിമാ പ്രദർശനത്തിനു ശേഷം നടന്ന ആദരിക്കൽ ചടങ്ങിൽ ഹെഡ്മാസ്റർ പി. അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംവിധായകൻ നാലപ്പാടം പത്‌മനാഭൻ പി.യായി അഭിനയിച്ച മുരളി വടയക്കളം എന്നിവർ സംബന്ധിച്ചു. സിനിമയിൽ അഭിനയിച്ച അധ്യാപകരായ പ്രിയ മാവില കണ്ടോത്ത്, രാഗേഷ് ക്ലായിക്കോട്, പ്രേമ ടീച്ചർ, ഗീത ടീച്ചർ, സുരേഷ് മാസ്റ്റർ വിദ്യാർത്ഥികളായ അമർനാഥ്,മീര ഗോവിന്ദ് രാജ്, തേജ്ദേവ് , മിഥുൻ കെ. മിഥുൻ രാജ്, ശ്രീഹരി കെവി . സാരംഗ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രിയ മാവില കണ്ടോത്ത് സ്വാഗതവും രാഗേഷ് ക്ലായിക്കോട് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments