Breaking News

വായനാശീലം ജീവിത വിജയത്തിന്റെ അടിത്തറ- കീർത്തി ജ്യോതി

മൊഗ്രാൽ : വിജ്ഞാനം വർധിപ്പിക്കുന്നതിനും ചിന്താശേഷി വികസിപ്പിക്കുന്നതിനും വ്യക്തിത്വ രൂപീകരണത്തിനും വായന ഏറെ സഹായകരമാണെന്ന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ കീർത്തി ജ്യോതി പറഞ്ഞു. വായനാ വാരാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പരിപാടി കീർത്തിജ്യോതി ഉദ്ഘാടനം ചെയ്തു.  വായനാശീലം ജീവിതവിജയത്തിന് അടിത്തറയാകുമെന്നും ഡിജിറ്റൽ യുഗത്തിലും വായനയുടെ പ്രസക്തി കുറയുന്നില്ലെന്നും പുതിയ അറിവുകൾ നേടാനും സമൂഹത്തെ കൂടുതൽ മനസ്സിലാക്കാനും വായന അനിവാര്യമാണെന്നും നിരവധി പേർ പങ്കെടുത്ത നിറഞ്ഞ സദസ്സിന് മുന്നിൽ  കീർത്തി കൂട്ടിച്ചേർത്തു. മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. യുവ കവയിത്രി മറിയം ജന്നത്ത് മർജാന മുഖ്യാതിഥിയായിരുന്നു. ജന.സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. 

വായനാദിനത്തോടനുബന്ധിച്ച് 'ഇശൽഗ്രാമവും കാൽപന്തുകളിയും' എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ലേഖന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ രവീന്ദ്രൻ പാടി, സുരേന്ദ്രൻ ചീമേനി എന്നിവർക്ക് ക്യാഷ് അവാർഡും ഉപഹാരവും വിതരണം ചെയ്തു.
മുൻ പ്രസിഡന്റ് ടി.കെ അൻവർ ലേഖന മത്സര വിജയികളെ പരിചയപ്പെടുത്തി.
എം.മാഹിൻ മാസ്റ്റർ, പി മുഹമ്മദ് നിസാർ, ബഷീർ അഹമ്മദ് സിദ്ദീഖ്, ഹമീദ് കാവിൽ,സെഡ്.എ മൊഗ്രാൽ,ടി.എം ഷുഹൈബ്, ബി.എ ലത്തീഫ് ആദൂർ, എം എ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് സ്മാർട്ട്, എം വിജയകുമാർ, അഷറഫ് സാഹിബ്, ബി.എ മുഹമ്മദ് കുഞ്ഞി, ഗൾഫ് കമ്മിറ്റി പ്രതിനിധികളായ പി വി അൻവർ, അനീസ് ടി.പി, ടി പി എ റഹ്മാൻ  പ്രസംഗിച്ചു. എം എ മൂസ നന്ദി പറഞ്ഞു.

ഫോട്ടോ : വായനാ വാരാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പരിപാടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കീർത്തിജ്യോതി ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments