Breaking News

അൽ-അമീൻ പത്രത്തിന്റെ അപൂർവ്വ പ്രതി കോഴിക്കോട് വെച്ച് പ്രദർശിപ്പിക്കപ്പെടുന്നു.

കോഴിക്കോട് : അൽ-അമീൻ പത്രത്തിന്റെ അപൂർവ്വ പ്രതി കോഴിക്കോട് വെച്ച് പ്രദർശിപ്പിക്കപ്പെടുന്നു. 

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്ഥാപിച്ച അൽ-അമീൻ പത്രത്തിന്റെ 1926 ജൂലൈ 6ന് പുറത്തിറങ്ങിയ ഒറിജിനൽ പത്രമാണ് പ്രദർശനത്തിനെത്തുന്നത്. പ്രസ്തുത പത്രം പുറത്തിറങ്ങി നൂറ് വർഷം തികയുന്ന 2026 ജൂലൈ 6ന് തന്നെയാണ് പ്രദർശനം എന്നതാണ് പ്രത്യേകത. കേടുപാടുകളോ അവ്യക്തതയോ ഇല്ലാത്ത പത്രം ഒരു ദിവസത്തെ മുഴുവൻ പേജുകളും വായനക്ക് ലഭ്യമാക്കും.

അൽ-അമീൻ പുറത്തിറങ്ങി ആദ്യ വർഷങ്ങളിൽ ഞായറാഴ്ച്ചകളിലും ചൊവ്വാഴ്ച്ചകളിലും വ്യാഴാഴ്ച്ചകളിലും മാത്രമാണ് പത്രം പുറത്തിറങ്ങിയിരുന്നത്. ദിനപത്രമാകുന്നതിന് മുൻപേയുള്ള ഈ ഒറിജിനൽ പ്രതിയാണ് ഒരു ദിവസത്തെ മുഴുവൻ പത്രമായി ഇപ്പോൾ പ്രദർശിപ്പിക്കപ്പെടുന്നത്. ജൂലൈ 6ന് വൈകീട്ട് 4മണിക്ക് കോഴിക്കോട് കാരപ്പറമ്പിലെ അദർ ബുക്സിൽ വെച്ചാണ് പ്രദർശനം. തുടർന്ന് നടക്കുന്ന അൽ-അമീൻ പൈതൃക സംഗമത്തിൽ പ്രമുഖർ പങ്കെടുക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments