*ആർ. ഗോപീകൃഷ്ണൻ മാധ്യമ പുരസ്കാരം പി.വി. ജീജോയ്ക്ക്*
കോഴിക്കോട് : പ്രശസ്ത മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായിരുന്ന *ആർ. ഗോപീകൃഷ്ണന്റെ* സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് *ദേശാഭിമാനി* കോഴിക്കോട് ബ്യൂറോ ചീഫും സ്പെഷൽ കറസ്പോണ്ടന്റുമായ *പി.വി. ജീജോ* അർഹനായി. ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'മാലിന്യമല്ല മാണിക്യം' എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്കാരം.
ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ *അബ്ദുൾ ഗഫൂർ*, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ *ടി.കെ. രാജഗോപാൽ*, ദീപിക മുൻ ഡെപ്യൂട്ടി എഡിറ്റർ *സെർജി ആന്റണി* എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. *25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും* അടങ്ങുന്നതാണ് പുരസ്കാരം.
മാലിന്യത്തെ വ്യാവസായികതലത്തിൽ ഉപയോഗിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യക്തികൾ രൂപകല്പന ചെയ്തിട്ടുണ്ട്. അത്തരം ചില സംരംഭങ്ങളെ പരമ്പരയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഗുരുതരമായ സാമൂഹിക പരിസ്ഥിതി പ്രശ്നത്തെ ഫലപ്രദമായും ലാഭകരമായും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാർത്താപരമ്പര പ്രചോദനാത്മകവും മാധ്യമധർമത്തിലധിഷ്ഠിതമാണെന്നും ജൂറി വിലയിരുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments