പ്രസ് ക്ലബ് ടീമിനുള്ള യാത്രയയപ്പും ജേഴ്‌സി, കിറ്റ് പ്രകാശനവും
മലപ്പുറം : കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ് ടീമിനുള്ള യാത്രയയപ്പും ജേഴ്‌സി, കിറ്റ് എന്നിവയുടെ പ്രകാശനവും പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നു.
മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി പി നിസാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ സെക്രട്ടറി അബ്ദുള്‍സലീം കാരാട്ട്, ട്രഷറര്‍ പി കെ ഹനീഫ, ചേംബര്‍ ടവര്‍ സി ഇ ഒ പരി അബ്ദുള്‍ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോട്ടോ
കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം പ്രസ് ക്ലബ് ടീമിന്റെ ജേഴ്‌സി, കിറ്റ് എന്നിവയുടെ പ്രകാശനം മലപ്പുറം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ വി അന്‍വര്‍ നിര്‍വഹിക്കുന്നു


No comments