*ലീഗിനും സംഘപരിവാറിനും ഒരേ സ്വരമോ? പിഎംശ്രീ മുതല്‍ ശേഷാദ്രിനാഥിൻ്റെ നിയമനം വരെയുള്ള മുസ്ലിം ലീഗിൻ്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു. ലീഗ് നടപടികളില്‍ കെപിസിസിക്കകത്തും കടുത്ത എതിര്‍പ്പ്. ലീഗ് ഒപ്പം നിന്നു ചതിച്ചുവെന്നു പൊതുവികാരം*
കോട്ടയം : മുസ്ലിം ലീഗിനും സംഘപരിവാറിനും ഒരേ സ്വരമോ? പിഎംശ്രീ മുതല്‍ ശേഷാദ്രിനാഥിൻ്റെ നിയമനംവരെയുള്ള മുസ്ലിം ലീഗിൻ്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു.
ലീഗ് ഒപ്പം നിന്നു ചതിച്ചുവെന്നു കോണ്‍ഗ്രസിനുള്ളില്‍ വികാരം. പിഎംശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്നു പറഞ്ഞത് ലീഗ് നേതാവും ഇന്നത്തെ മന്ത്രിയുമായ കെ.എം ഷാജിയായിരുന്നു.
തലയില്‍ മുണ്ടിട്ട് സി.പി.എം ഒളിച്ചു കടത്താൻ ശ്രമിച്ച പി.എം ശ്രീയെ വിമർശിച്ചവർ ഇന്നു പദ്ധതി പരസ്യമായി നടപ്പാക്കാൻ ശ്രമിക്കുന്നു.
പിന്നീട് കേട്ടത് ഇതേ കെ.എം ഷാജി തന്നെ പി.എം.എ.വൈ പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്കു മുന്നില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതിന് എന്താണ് കുഴപ്പം എന്നു ചോദിക്കുന്നതാണ്.
വിവാദമായതോടെ ലോഗോ മാത്രമാണ് ഉള്ളത്, ചിത്രമില്ല എന്നെല്ലാം പറഞ്ഞു ഷാജി ന്യായികരിച്ചു രംഗത്തുവരുകയും ചെയ്തു.
ഗവർണർ സർവകലാശാലകളില്‍ നടത്തുന്ന കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധിക്കാൻ ലീഗും യുത്ത് ലീഗും രംഗത്തുവന്നില്ല. സർക്കാർ അഭിഭാഷകരുടെ പട്ടികയില്‍ സംഘപരിവാർ ബന്ധമുള്ളവർ ഉള്‍പ്പെട്ട സാഹചര്യവും ഉണ്ടായി.
ഇതിനിടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർ ബന്ധമുള്ള ശേഷാദ്രിനാഥനെ വകുപ്പ് മന്ത്രിയായ കെ.എം ഷാജി നിയമിച്ചത്.
കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു നിയമനം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉയർത്തുന്ന ആശയങ്ങള്‍ക്കു വിരുദ്ധമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍.
ശേഷാദ്രിനാഥൻ്റെ നിയമനത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്. നിയമനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് രംഗത്തുവന്നു.
അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കണം. അതെല്ലാം പരിശോധിച്ച് കെ.എം ഷാജിക്ക് നല്‍കണം. എനിക്ക് നല്‍കണ്ട, കെ.എം ഷാജിക്ക് നല്‍കട്ടെ.
അങ്ങനെയെങ്കിലും വകുപ്പ് മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടട്ടെ. കണ്ണുള്ളവർ എല്ലാം കാണുന്നുണ്ട്. എന്നാല്‍, കാണേണ്ടവർ കാണുന്നില്ലെന്നും നിയാസ് പറഞ്ഞു.
സംഘപരിവാര്‍ പശ്ചാത്തലമുള്ളയാള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ സുപ്രധാന പദവി നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പക്ഷം.
ഒരു തെരഞ്ഞെടുപ്പ് കമ്മീഷണർ വിചാരിച്ചാല്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാം. അത് രാഹുല്‍ ഗാന്ധി ബോധ്യപ്പെടുത്തിയതാണ്. അങ്ങനെ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ടോ എന്നും നേതാക്കള്‍ ചോദിക്കുന്നു.
കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു.
ശേഷാദ്രിനാഥ് പഠനകാലത്ത് എസ്‌എഫ്‌ഐ നേതാവായിരുന്നെന്നും പിന്നീട് സംഘ്പരിവാര്‍ അനകൂലിയാണെന്നും കോണ്‍ഗ്രസുമായി ഒരുതരത്തിലും ബന്ധമില്ലായത്തയാളെ രാഷ്ട്രീയപ്രാധാന്യമുള്ള തസ്തികയിലേക്ക് നിയമിച്ചത് ആങ്കയുണ്ടാക്കുന്നതാണെന്നു കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുണ്ട്. നിയമനം നിര്‍ത്തിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആവശ്യം.
യുഡിഎഫ് സർക്കാർ അധികാരത്തിൻ വന്ന ശേഷം എടുത്ത സംഘപരിവാർ അനുകൂല തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്.
കേരളത്തിലെ കാര്യങ്ങള്‍ ഹൈക്കമാൻഡ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ലീഗില്‍ നിന്നു പോലും സംഘപരിവാർ അനുകൂല നടപടികള്‍ ഉണ്ടായത് ഹൈക്കമാൻഡിനെ ഞെട്ടിച്ചതായാണ് വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments